ദ്വിദിന ശിൽപ്പശാല പേരാന്പ്രയിൽ
Thursday, April 25, 2019 12:13 AM IST
പേ​രാ​മ്പ്ര: ക​ലാ​മു​ദ്ര പേ​രാ​മ്പ്ര കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി ഒ​രു​ക്കു​ന്ന ദ്വി​ദി​ന ശി​ൽ​പ്പ​ശാ​ല "ചി​ത്രം ച​ല​ച്ചി​ത്രം " 27, 28 തി​യ്യ​തി​ക​ളി​ൽ പേ​രാ​മ്പ്ര ജി​യു​പി സ്കൂ​ളി​ൽ ന​ട​ക്കു​ം. ലോ​കോ​ത്ത​ര ചി​ത്ര​പ​രി​ച​യം, ചി​ത്ര​ര​ച​ന, ചി​ത്ര​സം​വാ​ദം, പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ​മാ​രു​ടെ അ​നു​ഭ​വം പ​ങ്കി​ട​ൽ എ​ന്നി​വ​യാ​ണ് ചി​ത്രം എ​ന്ന ആ​ദ്യ ദി​നത്തിൽ.
28 ന് ​ച​ല​ച്ചി​ത്രം ദി​ന​ത്തി​ൽ ച​ല​ച്ചി​ത്ര അ​ക്കാഡ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും കു​ട്ടി​ക​ളു​ടെ ച​ല​ച്ചി​ത്ര ക്ല​ബ്ബ് ഉ​ദ്ഘാ​ട​ന​വും ച​ല​ച്ചി​ത്ര സം​വാ​ദ​വും ന​ട​ക്കും. ചി​ത്ര​കാ​ര​ൻ​മാ​രാ​യ കെ ​ഷെ​രീ​ഫ്, ജോ​ൺ​സ് മാ​ത്യു, അ​മ്പി​ളി വി​ജ​യ​ൻ, ച​ല​ച്ചി​ത്ര​കാ​ര​ൻ ഉ​ണ്ണി​ക​ഷ്ണ​ൻ ആ​വ​ള, നി​രൂ​പ​ക​ൻ ഷി​ജു ദി​വ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. 50 കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം. ഫോൺ: 9447287270,9048148604.