പു​റ​മേ​രി കെആ​ര്‍ ഹൈ​സ്കൂ​ളി​ല്‍ പോ​ളിം​ഗ് അ​വ​സാ​നി​ച്ച​ത് പു​ല​ര്‍​ച്ചെ
Thursday, April 25, 2019 12:13 AM IST
നാ​ദാ​പു​രം: പു​റ​മേ​രി ക​ട​ത്ത​നാ​ട് രാ​ജാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യി​ല്‍ പോ​ളിം​ഗ് അ​വ​സാ​നി​ച്ച​ത് ബു​ധ​നാ​ഴ്ച്ച പു​ല​ര്‍​ച്ചെ 1.15ന്. ​വോ​ട്ടിം​ഗ് യ​ന്ത്രം കേ​ടാ​യ​തി​നാ​ല്‍ ര​ണ്ട​ര മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ് ഇ​വി​ടെ പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. നാ​ല് ബൂ​ത്തു​ക​ളാ​ണ് സ്കൂ​ളി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. ഇ​തി​ൽ 44,45 ന​ന്പ​ർ ബൂ​ത്തു​ക​ളി​ലെ യ​ന്ത്ര​ങ്ങ​ളാ​ണ് പ​ണി​മു​ട​ക്കി​യ​ത്. വൈ​കു​ന്നേ​രം വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​മ്പോ​ള്‍ പ​കു​തി വോ​ട്ട​ര്‍​മാ​ര്‍​ക്ക് മാ​ത്ര​മാ​ണ് മൂ​ന്ന് ബൂ​ത്തു​ക​ളി​ലും വോ​ട്ട് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞു​ള്ളു. നാ​ല് ബൂ​ത്തു​ക​ളി​ലു​മാ​യി ആ​കെ 5552 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത് .ഇ​തി​ൽ 4471 വോ​ട്ടു​ക​ള്‍ പോ​ള്‍ ചെ​യ്തു.2313 സ്ത്രീ​ക​ളും 2158 പു​രു​ഷ​ൻ​മാ​രും വോ​ട്ട് ചെ​യ്തു. വോ​ട്ടെ​ടു​പ്പ് രാ​ത്രി​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ വോ​ട്ട​ര്‍​മാ​ര്‍ പ​ല​രും ക്ഷീ​ണി​ത​രാ​യി. പ​ല​രും ക്യൂ​വി​ലി​രു​ന്ന് ഉ​റ​ങ്ങി. അ​രൂ​ര്‍ യൂ​പി സ്‌​കൂ​ളി​ല്‍ അ​ർ​ധ​രാ​ത്രി ക​ഴി​ഞ്ഞാ​ണ് വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യ​ത്. മു​ന്‍ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഓ​പ്പ​ണ്‍ വോ​ട്ടു​ക​ളു​ണ്ടാ​യ​തും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ച​യ​ക്കു​റ​വു​മാ​ണ് പ്ര​ശ്ന​മാ​യ​ത്. ഇ​വി​ടെ വൈ​ദ്യു​തി മു​ട​ങ്ങി​യ​തോ​ടെ പോ​ലീ​സ് ജീ​പ്പി​ന്‍റെ ലൈ​റ്റി​ലാ​ണ് ബ​ദ​ല്‍ സം​വി​ധാ​നം ഒ​രു​ക്കി​യ​ത്.​വ​ള​യം ഗ​വ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും വൈ​ദ്യു​തി മു​ട​ങ്ങി​യ​ത് വോ​ട്ടെ​ടു​പ്പി​നെ ബാ​ധി​ച്ചു.​പേ​രോ​ട് എം ​എ​ല്‍ പി ​സ്‌​ക്കൂ​ളി​ല്‍ മെ​ഷീ​ന്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ ഒ​ന്ന​ര മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം എ​ടു​ത്തു.​ഒ​രു കി​ലോ മീ​റ്റ​ര്‍ മാ​ത്രം ദൂ​ര​മു​ള്ള നാ​ദാ​പു​രം അ​തി​ഥി മ​ന്ദി​ര​ത്തി​ല്‍ സൂ​ക്ഷി​ച്ച മെ​ഷീ​ന്‍ എ​ത്തി​ക്കാ​നാ​ണ് ഇ​ത്ര​യും സ​മ​യം എ​ടു​ത്ത​ത്.