ഇരുചക്രവാഹന ഷോ​റൂ​മി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചുക​യ​റി
Thursday, April 25, 2019 12:13 AM IST
നാ​ദാ​പു​രം:​ ക​ല്ലാ​ച്ചി പ​യ​ന്തോ​ങ്ങി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ഇ​രു​ച​ക്ര​വാ​ഹ​ന ഷോ​റൂ​മി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി.
ഇ​ന്ന​ലെ ഉ​ച്ച​യ​ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. യ​മ​ഹ ഷോ​റും സ​ര്‍​വീ​സ് സെ​ന്‍റ​റി​ലേ​ക്കാ​ണ് കെ ​എ​ല്‍ 18 ടി 8000 ​ന​മ്പ​ര്‍ ബ​ലേ​നോ കാ​ര്‍ ഇ​ടി​ച്ച് ക​യ​റി​യ​ത്. ക​ല്ലാ​ച്ചി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ എ​തി​ര്‍ ദി​ശ​യി​ലെ ന​ട​പ്പാ​ത​യി​ലൂ​ടെ 15 മീ​റ്റ​റോ​ളം കു​തി​ച്ചാ​ണ് ഷോ​റൂ​മി​ന് പു​റ​ത്ത് നി​ര്‍​ത്തി​യ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് തെ​ങ്ങി​ലി​ടി​ച്ച് നി​ന്ന​ത്. സ​ര്‍​വീ​സി​ന് എ​ത്തി​ച്ച ഇ​രു​ച​ക്ര​വാ​ഹ​ങ്ങ​ള്‍​ക്കാ​ണ് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​ത്. സ​ര്‍​വീ​സ് ക​ഴി​ഞ്ഞ് വാ​ഹ​നം തി​രി​കെ വാ​ങ്ങാ​ന്‍ ആ​ളു​ക​ള്‍ കാ​ത്തു​നി​ല്‍​ക്കു​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഉ​ച്ച​യാ​യ​തി​നാ​ലാ​ണ് ഇ​വി​ടെ ആ​ളു​ണ്ടാ​കാ​തി​രു​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍ ഭാ​ഗം ത​ക​ര്‍​ന്നു. യാ​ത്ര​ക്കാ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.​ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് ക​രു​തു​ന്നു.