റോ​ഡ് പണി: വൈദ്യുതി പോ​സ്റ്റു​ക​ള്‍ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു
Friday, April 26, 2019 12:49 AM IST
നാ​ദാ​പു​രം: പ​രി​ഷ്‌​ക്ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന നാ​ദാ​പു​രം മു​ട്ടു​ങ്ങ​ല്‍ റോ​ഡി​ലെ ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു. ആ​ദ്യ ഘ​ട്ട ടാ​റിം​ഗ് പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യ ര​ണ്ട് കി​ലോ മീ​റ്റ​ര്‍ ഭാ​ഗ​ത്തു​ള്ള പോ​സ്റ്റു​ക​ള്‍ റോ​ഡ് വീ​തി കൂ​ട്ടി​യ​തോ​ടെ റോ​ഡി​ന്‍റെ മ​ധ്യ ഭാ​ഗ​ത്താ​യാ​ണ് ഉ​ള്ള​ത്. റോ​ഡ് പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തി​നി മു​മ്പ് ത​ന്നെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മ​റ്റും യോ​ഗം വി​ളി​ച്ച് റോ​ഡ​രി​കി​ലെ പോ​സ്റ്റു​ക​ളും, മ​ര​ങ്ങ​ളും മു​റി​ച്ച് മാ​റ്റാ​ന്‍ തീ​രു​മാ​ന​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഒ​ന്ന​ര മാ​സ​ത്തോ​ള​മാ​യി​ട്ടും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​ട്ടി​ല്ല. റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ള്‍ മു​റി​ച്ച് മാ​റ്റാ​ന്‍ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രും ത​യ്യാ​റാ​യി​ട്ടി​ല്ല.