ക​ക്ക​യം പോ​ലീ​സ് എ​യ്ഡ്പോ​സ്റ്റ് കെ​ട്ടി​ടം ന​ശി​ക്കു​ന്നു
Friday, April 26, 2019 12:49 AM IST
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ കീ​ഴി​ലാ​യി ക​ക്ക​യ​ത്ത് സ്ഥാ​പി​ച്ച പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് കെ​ട്ടി​ടം ന​ശി​ക്കു​ന്നു. 2014-ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച എ​യ്ഡ്പോ​സ്റ്റ് ചു​രു​ങ്ങി​യ കാ​ല​ം മാ​ത്ര​മേ പ്ര​വ​ർ​ത്തി​ച്ചു​ള്ളൂ. ര​ണ്ടു പോ​ലീ​സു​കാ​രെ ഇ​വി​ടെ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​ഞ്ച് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കെ​ട്ടി​ടം പൂ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ് .

ഇ​വി​ടെ ഡ്യൂ​ട്ടി​ക്കി​ടാ​ൻ പോ​ലീ​സു​കാ​രു​ടെ അ​പ​ര്യാ​പ്ത​യാ​ണ് പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ക​ക്ക​യ​ത്ത് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച എ​യ്ഡ്‌​ഡ്‌​പോ​സ്റ്റ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.

ഈ ​പ്ര​ദേ​ശ​ത്ത് ചി​ല അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ 12 കി​ലോ​മീ​റ്റ​റോ​ളം ദൂ​രെ​യു​ള്ള കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു​വേ​ണം പോ​ലീ​സ് എ​ത്തി​ച്ചേ​രാ​ൻ. മാ​ത്ര​മ​ല്ല ക​ക്ക​യ​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ നി​യ​ന്ത്രി​ക്കാ​നോ നി​രീ​ക്ഷി​ക്കാ​നോ ആ​രും ത​ന്നെ​യി​ല്ലാ​ത്ത​ത് ഏ​റെ പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

കൂ​ടാ​തെ ഈ ​മേ​ഖ​ല​യി​ൽ മ​ദ്യം, ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വ്യാ​പാ​രം വ്യാ​പ​ക​മാ​ണെ​ന്നും നാ​ട്ടി​ൽ പ​രാ​തി​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ക്ക​യ​ത്ത് സ്ഥാ​പി​ച്ച പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ൽ ആ​വ​ശ്യ​മാ​യ പോ​ലീ​സു​കാ​രെ നി​യോ​ഗി​ക്കാ​ൻ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.