ജീ​വ​ന​ക്കാ​ർ​ക്ക് പേ​പ്പ​ട്ടിയുടെ ക​ടി​യേ​റ്റു
Friday, April 26, 2019 12:49 AM IST
കൊ​യി​ലാ​ണ്ടി: മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ നാ​ല് പേ​ർ​ക്ക് പേ​പ്പ​ട്ടിയുടെ ക​ടി​യേ​റ്റു. താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ശ​ശി (48), പി​ഡ​ബ്ല്യുഡി ഗ​സ്റ്റ് ഹൗ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സി.​കെ. ഹ​മീ​ദ്, സി​വി​ൽ സ്റ്റേ​ഷ​നു പി​റ​കി​ലെ വീ​ട്ടി​ലു​ള്ള​വ​ർ​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്.

ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സി​വി​ൽ സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ തെ​രു​വ് പ​ട്ടി​ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം വ​ഴി​യാ​ത്ര കാ ​ര​യ മൂ​ന്നു പേ​ർ​ക്ക് ക​ടി​യേ​റ്റ​താ​യി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.