ച​ക്ക മേ​ള നാളെ മുതൽ
Friday, April 26, 2019 12:49 AM IST
മു​ക്കം: കാ​ര​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്കും കാ​ർ​ഷി​ക ഫ​ല​വൃ​ക്ഷ പ്ര​ചാ​ര​ക സ​മി​തി​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ർ​ഷി​ക ച​ക്ക മേ​ള 27 മു​ത​ൽ മെ​യ് അ​ഞ്ച് വ​രെ മു​ക്ക​ത്ത് ന​ട​ക്കും. കാ​ര​ശേ​രി ബാ​ങ്കി​ന്‍റെ ഹെ​ഡ് ഓ​ഫീ​സി​ന് സ​മീ​പം ത​യ്യാ​റാ​ക്കി​യ വേ​ദി​യി​ലാ​ണ് മേ​ള ന​ട​ക്കു​ക.

27 ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ന് ​ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദു​റ​ഹ്മാ​ൻ കാ​ർ​ഷി​ക ച​ക്ക മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വ​ദേ​ശി​യും വി​ദേ​ശി​യു​മാ​യ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ, പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, ജൈ​വ വ​ള​ങ്ങ​ൾ, ജൈ​വ കീ​ട​നാ​ശി​നി​ക​ൾ, തേ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ, ആ​യു​ർ​വേ​ദ ഉ​ത്പ​ന്ന​ങ്ങ​ൾ, കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ, ച​ക്ക ഐ​സ്ക്രീം, ക​ൽ​പ്പാ​ത്തി പ​പ്പ​ടം തു​ട​ങ്ങി​യ​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ഉ​ണ്ടാ​കും. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​ണ് മേ​ള.