കോ​ഴി​ക്കോ​ട് ആ​ദ്യ​മാ​യി ശ്രേ​യ ഘോ​ഷാ​ല്‍ സം​ഗീ​ത നി​ശ
Friday, April 26, 2019 12:49 AM IST
കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത ഇ​ന്ത്യ​ന്‍ പി​ന്ന​ണി ഗാ​യി​ക ശ്രേ​യ ഘോ​ഷാ​ലി​ന്‍റെ 'റെ​ഡ് ലൈ​വ് ' സം​ഗീ​ത വി​രു​ന്നി​ന് മെ​യ് മൂ​ന്നി​ന് സ​പ്ന​ന​ഗ​രി വേ​ദി​യാ​കും. മ​ല​ബാ​റി​ല്‍ ആ​ദ്യ​ത്തെ ശ്രേ​യ ഘോ​ശ​ല്‍ സം​ഗീ​ത​നി​ശ ഒ​രു​ക്കു​ന്ന​ത് റെ​ഡ് എ​ഫ്എം റേ​ഡി​യോ സ്റ്റേ​ഷ​നാ​ണ്. സം​ഗീ​ത നി​ശ​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു കൊ​ണ്ടു​ള്ള പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ കൊ​ച്ചി റെ​ഡ് എ​ഫ്എം സ്റ്റേ​ഷ​നി​ല്‍ നി​ര്‍​വ്വ​ഹി​ച്ചു.

മു​ന്നൂ​റു മു​ത​ല്‍ ആ​യി​ര​ത്തി അ​ഞ്ഞു​റു രു​പ വ​രെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക്, ബു​ക്ക് മൈ ​ഷോ എ​ന്നി​വ വ​ഴി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. ടി​ക്ക​റ്റു​ക​ള്‍​ക്കാ​യി 8287447722 എ​ന്ന ന​മ്പ​ര്‍ വ​ഴി​യും, വേ​ദി​യി​ല്‍ നേ​രി​ട്ടും സൗ​ക​ര്യം ഏ​ര്‍​പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഷോ ​വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ക്കും.