മ​ല​മ്പ​നി​ക്കെ​തി​രേ ജാ​ഗ്ര​ത​പാ​ലി​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Friday, April 26, 2019 12:49 AM IST
കോ​ഴി​ക്കോ​ട്: മ​ല​മ്പ​നി​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സ്വ​ന്തം പു​ര​യി​ടം വൃ​ത്തി​യാ​ക്കു​ന്ന​തോ​ടൊ​പ്പം പൊ​തു​സ്ഥ​ല​ങ്ങ​ളും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു. ഇ​തി​ന് ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ഹാ​യം ല​ഭി​ക്കു​മെ​ന്നും ക​ല​ക്ട​ര്‍ പ​റ​ഞ്ഞു.

പു​തി​യാ​പ്പ ഹാ​ര്‍​ബ​റി​ലെ പൊ​തു ഹാ​ളി​ല്‍ ലോ​ക മ​ല​മ്പ​നി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നിര്‌വ്വഹിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​വി. ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ശാ​ദേ​വി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ ത​ല​വ​ന്‍ ഡോ. ​തോ​മ​സ് ബീ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ‘മ​ല​മ്പ​നി നി​വാ​ര​ണ​ത്തി​ന്‍റെ തു​ട​ക്കം എ​ന്നി​ല്‍ നി​ന്ന്' എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ദി​നാ​ച​ര​ണ സ​ന്ദേ​ശം. ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ. ന​വീ​ന്‍ പ്ര​തി​ജ്ഞ ചൊ​ല്ലിക്കൊ​ടു​ത്തു. കൊ​തു​കു​നി​യ​ന്ത്ര​ണ മാ​ര്‍​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​തു മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളെ​കു​റി​ച്ചും ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​ത്.

കൊ​തു​ക്ജ​ന്യ രോ​ഗ​ങ്ങ​ളും നി​യ​ന്ത്ര​ണ മാ​ര്‍​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ജി​ല്ലാ മ​ലേ​റി​യ ഓ​ഫീ​സ​ര്‍ കെ. ​പ്ര​കാ​ശ് കു​മാ​ര്‍ ക്ലാ​സെ​ടു​ത്തു. കോ​ര്‍​പ്പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍.​എ​സ്. ഗോ​പ​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ശ്രീ​കു​മാ​ര്‍ മു​കു​ന്ദ​ന്‍, റി​ജണ​ല്‍ പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ക്യാ​പ്റ്റ​ന്‍ അ​ശ്വ​നി പ്ര​താ​പ്, ത​ല​ക്കു​ള​ത്തൂ​ര്‍ സി​എ​ച്ച്സി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ബേ​ബി പ്രീ​ത, അ​യ​ര​സ​മാ​ജം സെ​ക്ര​ട്ട​റി ഒ.​പി. മോ​ഹ​ന​ന്‍, ജി​ല്ലാ​ത​ല പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​പ​ങ്കെ​ടു​ത്തു. ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ എം.​പി. മ​ണി, പു​തി​യാ​പ്പ പി‌​എ​ച്ച്സി ഹെ​ല്‍​ത്ത് ഇ​ന്‍​പെ​ക്ട​ര്‍ കെ. ​ഗി​രീ​ന്ദ്ര​ക​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.