ക​ന​ത്ത കാ​റ്റും മ​ഴ​യും: മലയോര മേഖലയിൽ വ്യാ​പ​ക നാ​ശ​ം
Friday, April 26, 2019 12:49 AM IST
ച​ക്കി​ട്ട​പാ​റ: ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും ചു​ഴ​ലിക്കാ​റ്റി​ലും ഇ​ടി മി​ന്ന​ലി​ലും ച​ക്കി​ട്ട​പാ​റ മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ന​രി​ന​ട റോ​ഡി​ലെ കോ​മ​ത്ത് പാ​റ​യി​ലാ​ണു കൂ​ടു​ത​ൽ ന​ഷ്ട​മു​ണ്ടാ​യ​ത്. ഒ​ട്ടേ​റെ വീ​ടു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മേ​ൽ​ക്കൂ​ര​യു​ടെ ഷീ​റ്റു​ക​ളും ഓ​ടു​ക​ളും പാ​റി​പ്പോ​യി.

മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. പ​ല ഭാ​ഗ​ത്തും വൈ​ദ്യു​തി വി​ത​ര​ണം ത​ക​രാ​റി​ലാ​ണ്. ഇ​ല‌ക്​ട്രി​ക് പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു വീ​ണി​ട്ടു​ണ്ട്. റ​ബ​ർ, ക​മു​ക്, വാ​ഴ എ​ന്നി​വ വ്യാ​പ​ക​മാ​യി ന​ശി​ച്ചു. ഇ​ട​ത്തി​നാ​ൽ ഷീ​ബ ജോ​ർ​ജി​ന്‍റെ ദീ​പ്തി പൗ​ൾ​ട്രി ന​ഴ്സ​റി ത​ക​ർ​ന്ന് 43 ദി​വ​സം പ്രാ​യ​മാ​യ എ​ഴു​നൂ​റോ​ളം കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ ച​ത്തു. വാ​ലു​മ​ണ്ണേ​ൽ ഷി​ബു അ​ബ്രാ​ഹ​മി​ന്‍റെ വീ​ടി​ന്‍റെ​യും മോ​ട്ടോ​ർ പു​ര​ക​ളു​ടെ​യും മേ​ൽ​കൂ​ര കാ​റ്റി​ൽ പ​റ​ന്നു പോ​യി. റ​ബ​ർ മ​ര​ങ്ങ​ൾ അ​ട​ക്കം ഒ​ട്ടേ​റെ കൃ​ഷി ന​ശി​ച്ചു.

ചെ​റു​വി​ലാ​ട്ട് അ​നീ​ഷി​ന്‍റെ ടി​ൻ ഷീ​റ്റ് മേ​ഞ്ഞ വീ​ടി​നു മേ​ൽ വ​ൻ മ​രം വീ​ണു ത​ക​രാ​ർ സം​ഭ​വി​ച്ചു. കു​ന്ന​ത്ത് നാ​രാ​യ​ണ​ന്‍റെ ഇ​ല​ക്‌ട്രിക് മീ​റ്റ​ർ സ്ഥാ​പി​ച്ച ക​ൽ തൂ​ൺ ത​ക​ർ​ന്നു. കൃ​ഷി​യി​ട​ത്തി​ലെ റ​ബ​ർ മ​ര​ങ്ങ​ളും ന​ശി​ച്ചി​ട്ടു​ണ്ട്. ചാ​ത്ത​പ​റ​മ്പ​ത്ത് മാ​ധ​വി അ​മ്മ​യു​ടെ വീ​ടി​നു മേ​ൽ മ​രം വീ​ണു ത​ക​രാ​ർ സം​ഭ​വി​ച്ചു. മു​ക്ക​ള്ളി​ൽ അ​രി​യ​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ ഷീ​റ്റു​ക​ൾ പാ​റി​പ്പോ​യി.

കു​ന്നു​മ്മ​ൽ ക​ണാ​ര​ന്‍റെ തൊ​ഴു​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​ക്കു മേ​ൽ മ​രം വീ​ണു കേടുപാട് സം​ഭ​വി​ച്ചു. കാ​വും​പു​റ​ത്ത് അ​രി​യ​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​കൂ​ര​യു​ടെ ഷീ​റ്റു​ക​ൾ തകര്‌ന്നു. പേ​രാ​മ്പ്ര: ശ​ക്ത​മാ​യ കാ​റ്റി​ല്‍ തെ​ങ്ങു​ക​ള്‍ ക​ട​പു​ഴ​കി വീ​ണ് വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. പേ​രാ​മ്പ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മ​രു​തേ​രി കു​ന്നോ​ത്ത് താ​ഴെ മ​ഠ​ത്തി​ല്‍ മാ​ധ​വി​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് തെ​ങ്ങ് വീ​ണു. ആളപായമില്ല

ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. അ​രി​ക്കു​ളം ഏ​ക്കാ​ട്ടൂ​ര്‍ ആ​യാ​ട്ടു വ​ട​ക്ക​യി​ല്‍ കു​ഞ്ഞ​മ്മ​ദി​ന്‍റെ വീ​ടി​നു​മു​ക​ളി​ല്‌ തെ​ങ്ങ് വീ​ണ് വീ​ടി​ന്‌റെ ഒ​രു ഭാ​ഗം പൂ​ര്‍​ണ്ണ​മാ​യും ത​ക​ര്‍​ന്നു.
വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. ചെ​മ്പ്ര മു​ക്ക​ള്ളി​ൽ കോ​ക്കു​ന്ന് റി​ജേ​ഷി​ന്‍റെ വീ​ടി​നു മുകളില്‌ മ​രം വീ​ണു നാ​ശ​മു​ണ്ടാ​യി .പേ​രാ​മ്പ്ര​ മേഖലയിൽ ‍ കൃ​ഷി നാ​ശ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

മു​ക്കം: ക​ന​ത്ത ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി എ​ത്തി​യ വേ​ന​ൽ മ​ഴ മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ല​യി​ട​ത്തും നാ​ശം വി​ത​ച്ചു. നി​ര​വ​ധി മ​ര​ങ്ങ​ൾ കാ​റ്റി​ൽ ക​ട​പു​ഴ​കി വീ​ണു. മ​രം വീ​ണ് വീ​ടു​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഓ​മ​ശേ​രി- തി​രു​വ​മ്പാ​ടി റോ​ഡി​ൽ മ​രം വീ​ണ് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി.

പൂ​ള​പ്പൊ​യി​ൽ, അ​മ്പ​ല​ക്ക​ണ്ടി ഭാ​ഗ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ പൊ​ട്ടി​യും ക​ട​പു​ഴ​കി​യും വീ​ണു. ഓ​മ​ശേ​രി- തി​രു​വ​മ്പാ​ടി റോ​ഡി​ൽ ക​രി​മ്പ​ല​ക്കു​ന്ന​ത്ത് അ​ന്ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് നി​ന്നും വീ​ണ പ്ലാ​വാ​ണ് ഏ​റെ നേ​രം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി​യ​ത്.

പ്ലാ​വ് മു​ക്ക​ത്ത് നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​നാ സേ​ന​യാ​ണ് മു​റി​ച്ച് മാ​റ്റി റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ.​പി ജ​യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വം ന​ൽ​കി. ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​നാ​സ​ർ, സ​മീ​റു​ള്ള, സു​രേ​ഷ് മേ​ലേ​ട​ത്ത് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മു​ണ്ടു​പാ​റ, പൂ​ള​പ്പൊ​യി​ൽ, നീ​ലേ​ശ്വ​രം, ഓ​മ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​ല​ക്ക​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.

പൂ​ള​പ്പൊ​യി​ൽ മ​ര​ങ്ങ​ൾ വീ​ണ് ആ​റ് വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. മ​ണ്ണ​ത്താ​ൻ​ക​ണ്ടി അ​ബൂ​ബ​ക്ക​ർ, മ​ണ്ണ​ത്താ​ൻ​ക​ണ്ടി അ​ബ്ദു​ൽ​നാ​സ​ർ, നീ​ലേ​ശ്വ​രം ബി​ജു​മോ​ൻ ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​റ് പേ​രു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​ത്. മൂ​ന്ന് വൈ​ദ്യു​തി തൂ​ണു​ക​ൾ ത​ക​ർ​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വൈ​ദ്യു​ത ത​ട​സം ഉ​ണ്ടാ​യി. പൂ​ള​പ്പൊ​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട മേ​ത്ത​ൽ​തൊ​ടി​ക ബു​ഷൈ​റി​ന്റെ കാ​റി​ന് മു​ക​ളി​ൽ മ​രം മ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. നെ​ടു​ങ്ക​ണ്ട​ത്തി​ൽ കു​ഞ്ഞി​രാ​യി​ൻ അ​ട​ക്ക​മു​ള്ള ക​ർ​ഷ​ക​രു​ടെ നി​ര​വ​ധി വാ​ഴ​ക​ളും മ​റ്റു വി​ള​ക​ളും കാ​റ്റി​ൽ ന​ശി​ച്ചു.

മു​ണ്ടു​പാ​റ​യി​ൽ 10 വീ​ടു​ക​ളു​ടെ മു​ക​ളി​ൽ മ​രം വീ​ണു. പ​ത്മ​നാ​ഭ​ൻ ന​മ്പൂ​തി​രി, ക​രീം സ​ഖാ​ഫി, എ​ട​ക്കാ​ട്ട് മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ അ​ട​ക്ക​മു​ള്ള വീ​ടു​ക​ൾ​ക്ക് മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്. വി.​പി അ​ബൂ​ബ​ക്ക​ർ, ഉ​മ​റ​ലി പാ​ലി​യി​ൽ എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ പാ​റി​പ്പോ​യി. മു​ണ്ടു​പാ​റ മ​ദ്റ​സ, പ​ള്ളി എ​ന്നി​വ​യ്ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കെ.​വി അ​ബൂ​ബ​ക്ക​ർ, മ​ജീ​ദ് എ​ന്നീ ക​ർ​ഷ​ക​രു​ടേ​ത​ട​ക്കം നി​ര​വ​ധി വാ​ഴ​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്. അ​മ്പ​ല​ക്ക​ണ്ടി​യി​ലും മ​രം വീ​ണ് നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ട്രാ​ൻ​സ്ഫോ​മ​റും വാ​ഴ, ക​മുക് അ​ട​ക്ക​മു​ള്ള നി​ര​വ​ധി കാ​ർ​ഷി​ക​വി​ള​ക​ളും ന​ശി​ച്ചു. മാ​ത​ള​ത്ത് ക​ട​വ് റോ​ഡി​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.