ബ​ദ​ല്‍ സം​വി​ധാ​നം ഒരുക്കിയില്ല; പാ​ലം പൊ​ളി​ക്കു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു
Friday, April 26, 2019 12:52 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ബ​സ്‌സ്റ്റാ​ന്‌ഡി​നോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ത്ത് മ​ര​ക്കാ​ടി​ത്തോ​ടി​ന്‌റെ പാ​ലം ബ​ദ​ല്‍ സം​വി​ധാ​ന​ം ഏ​ര്‍​പ്പെ​ടു​ത്താ​തെ പൊ​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​വു​ന്നു. ടൗ​ണി​ല്‍ കാ​ല്‍ ന​ട യാ​ത്ര​ക്കാ​ര്‍​ക്ക് പോ​ലും ബുദ്ധിമുട്ടിലാണ്. മാ​ര്‍​ക്ക​റ്റ് പ​രി​സ​ര​ത്തും എ​ല്‍ ഐ സി​യു​ടെ ഭാ​ഗ​ത്തും മു​മ്പ് പാ​ലം പൊ​ളി​ച്ച​പ്പോ​ള്‍ രാ​ഷ്്‌ട്രീയ പാ​ര്‍​ട്ടി​ക​ളും ജ​ന​ങ്ങ​ളും ഇ​ട​പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ടി​രു​ന്നു.

ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണ ക​മ്മി​റ്റി​യോ​ടു​പോ​ലും ആ​ലോ​ചി​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന​തെ​ന്നും കു​റ്റ്യാ​ടി ഭാ​ഗ​ത്ത് നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പൈ​തോ​ത്ത് റോ​ഡ് വ​ഴി ചെ​മ്പ്ര റോ​ഡി​ലൂ​ടെ തി​രി​ച്ചു വി​ട്ട് പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു പേ​രാ​മ്പ്ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ത​ത്ത​ക്കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.