ആ​ർഎംപിഐ നേ​താ​വിന്‍റെ വീ​ട് ആ​ക്ര​മി​ച്ചു
Friday, April 26, 2019 12:52 AM IST
വ​ട​ക​ര: ഒ​ഞ്ചി​യം എ​ട​ക്ക​ണ്ടി​ക്കു​ന്നി​ൽ ആ​ർ​എം​പി​ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​നു നേ​രെ ആക്ര​മ‌ണം. ഒ​ഞ്ചി​യം സ​മ​ര സേ​നാ​നി​യും ആ​ർ​എം​പി​ഐ നേ​താ​വു​മാ​യി​രു​ന്ന പ​രേ​ത​നാ​യ മ​ന​ക്ക​ൽ​ത്താ​ഴ​ക്കു​നി ഗോ​വി​ന്ദ​ന്‍റെ മ​ക​ൻ എം.​കെ. സു​നി​ൽ കു​മാ​റി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മണം ന​ട​ന്ന​ത്. ഇ​ന്ന​ലെ പുലര്‌ച്ചെ ര​ണ്ടി​ന് ഒ​രു സം​ഘം വീ​ടി​നു നേ​രെ ക​ല്ലേ​റ് ന​ട​ത്തി​യ​ത്.

വീ​ട്ടു​കാ​ർ വാ​തി​ൽ തു​റ​ന്ന​പ്പോ​ഴേ​ക്കും അ​ക്ര​മി​സം​ഘം ഓ​ടി മ​റ​ഞ്ഞു. അ​ക്ര​മ​ത്തി​നു പി​ന്നി​ൽ സി​പി​എം ആ​ണെ​ന്ന് ആ​ർ​എം​പി​ഐ ആ​രോ​പി​ച്ചു. വീ​ടി​ന്‍റെ വ​ട​ക്കു വ​ശം അ​ടു​ക്ക​ള​യു​ടെ മൂ​ന്ന് ജ​ന​ൽ പാ​ളി​ക​ൾ ക​ല്ലേ​റി​ൽ ത​ക​ർ​ന്നു. സം​ഭ​വം ന​ട​ന്ന​യു​ട​ൻ ചോ​ന്പാ​ല പോ​ലീസി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പോ​ലീ​സ് എ​ത്തി​യ​ത് രാ​വി​ലെ ഒ​ന്പ​തി​നാ​ണ്.

എ​ക്ക​ണ്ടി​ക്കു​ന്നി​ലെ ആ​ർ​എം​പി​ഐ പ്ര​വ​ർ​ത്ത​ക​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ വെ​റു​തെ വി​ടി​ല്ല എ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.