പ​രാ​തിക്കാരന്‌ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞ് വീ​ണു
Friday, April 26, 2019 12:52 AM IST
പേ​രാ​മ്പ്ര: അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ള്ള അ​തി​ര്‍​ത്തി ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​യേ​റ്റ​ത്തി​ന​ര​യാ​യി പ​രാ​തി​ക്കാ​രി​യാ​യ ഭാ​ര്യ​യു​ടെ കൂ​ടെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു. നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ രാ​വ​റ്റ​മം​ഗ​ലം മാ​രാ​ത്ത് മീ​ത്ത​ല്‍ ഗി​രീ​ഷ് (42) ആ​ണ് പേ​രാ​മ്പ്ര പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ കു​ഴ​ഞ്ഞ് വീ​ണ​ത്. ഉ​ട​ന്‍ പൊ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ഇ​യാ​ളെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

ഇ​യാ​ളു​ടെ ഭാ​ര്യ വി​നി അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദ്ദ​ന​ത്തെ തു​ട​ര്‍​ന്ന് ക​ല്ലോ​ട് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്‌​നം പ​റ​ഞ്ഞു തീ​ര്‍​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ഗി​രീ​ഷി​നെ​യും ഭാ​ര്യ​യെ​യും സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചെ​ന്നും അ​വി​ടെ എ​ത്തി​യ ത​ന്നോ​ട് സ​ബ്ബ് ഇ​ന്‍​സ്പ​ക്ട​ര്‍ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നെ​ന്നും ഗി​രീ​ഷ് പ​റ​ഞ്ഞു.

ഒ​രു വ​ര്‍​ഷം മു​മ്പ് ഹൃ​ദ​യ സ്തം​ഭ​ന​ത്തെ തു​ട​ര്‍​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​വു​ക​യും തു​ട​ര്‍​ന്ന് ഔ​ഷ​ധ​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ല്‍ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി പോ​രു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ് താ​നെ​ന്ന് പ​റ​ഞ്ഞി​ട്ടും സ​ബ്ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത് കേ​ള്‍​ക്കാ​ന്‍ ത​യ്യാ​റാ​കാ​തെ ക​യ​ര്‍​ക്കു​യാ​യി​രു​ന്നെ​ന്നും ഗി​രീ​ഷ് പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ല്‍ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​വ​ഭ​പ്പെ​ടു​ക​യും കു​ഴ​ഞ്ഞു വീ​ഴു​ക​യു​മാ​യി​രു​ന്നു.