യൂ​ത്ത്‌​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ല്ല​ട ബ​സ് ത​ട​ഞ്ഞു
Friday, April 26, 2019 12:52 AM IST
കോ​ഴി​ക്കോ​ട്: യാ​ത്ര​ക്കാ​രെ ബ​സി​നു​ള്ളി​ല്‍ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച സു​രേ​ഷ് ക​ല്ല​ട ബ​സി​നെ​തി​രാ​യ പ്ര​തി​ഷേ​ധം തു​ട​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തി​ന് കോ​ഴി​ക്കോ​ട് പാ​ള​യ​ത്ത് യൂ​ത്ത്‌​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ല്ല​ട ബ​സ് ത​ട​ഞ്ഞു. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​മ​ണി​ക്കൂ​റോ​ളം ബ​സ്ത​ട​ഞ്ഞു​വച്ചു.

മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ ബ​സി​ന് മു​ന്നി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.
പ്ര​തി​ഷേ​ധക്കാ​രെ പി​ന്നീ​ട് ക​സ​ബ പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി.