ബീ​ച്ചി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കു​ട്ടി​യെ കാ​ണാ​നി​ല്ല; ഒ​രാ​ളെ നാ​ട്ടു​കാ​ർ ര​ക്ഷി​ച്ചു
Friday, April 26, 2019 12:52 AM IST
കൊ​യി​ലാ​ണ്ടി: തി​ക്കോ​ടി കോ​ടി​ക്ക​ൽ ബീ​ച്ചി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു കു​ട്ടി​ക​ൾ ക​ട​ലി​ൽ അ​ക​പ്പെ​ട്ടു. ഒ​രാ​ളെ നാ​ട്ടു​കാ​ർ ര​ക്ഷി​ച്ചു. തി​ക്കോ​ടി ഇ​യ്യ​ച്ചേ​രി മു​സ്ത​ഫ​യു​ടെ മ​ക​ൻ മു​ഹ​സി​ൻ (17) നു ​വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ന്നു. പ​ള്ളി വ​ള​പ്പി​ൽ റാ​ഫി​യു​ടെ മ​ക​ൻ റാ​ഹി​ബ് (17)നെ ​ച​ല്ലി​ക്കു​ഴി​യി​ൽ ഇ​സ്മാ​യി​ൽ എ​ന്ന​യാ​ൾ ര​ക്ഷി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​ന്ന​ലെ വൈ​കിട്ട് നാ​ലി​നാ​ണ് സം​ഭ​വം.

ക്രി​ക്ക​റ്റ് ക​ളി​ച്ച ശേ​ഷം ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. ക​ട​ലി​ൽ കു​ട്ടി​ക​ൾ മു​ങ്ങു​ന്ന​ത് സ​മീ​പ​ത്തെ വീ​ട്ടി​ലെ വി​വാ​ഹ​പ​ന്ത​ൽ അ​ഴി​ക്കു​ന്ന​വ​ർ കാ​ണു​ക​യും, ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ഗ്നി ര​ക്ഷാ സേ​നാ​ഗ​ങ്ങ​ളും എ​ത്തി.

മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് തി​രി​ച്ചി​ൽ. കൊ​യി​ലാ​ണ്ടി പോ​ലീ​സ്, ത​ഹ​സി​ൽ​ദാ​ർ, ജി. ​അ​നി​ൽ, മു​ടാ​ടി​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ പ​ട്ടേ​രി എ​ന്നി​വ സ്ഥ​ല​ത്തെ​ത്തി. ശക്തമാ​യ തി​ര​മാ​ല ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.