കു​ടിവെ​ള്ള വി​ത​ര​ണം പു​നഃ​രാ​രം​ഭി​ക്കാ​ന്‍ ജ​ല അ​ഥോ​റി​റ്റി ശ്ര​മം തു​ട​ങ്ങി
Friday, April 26, 2019 12:52 AM IST
നാ​ദാ​പു​രം: വി​ഷ്ണു മം​ഗ​ലം പു​ഴ​യി​ല്‍ ജ​ല​വി​താ​നം കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് നി​ല​ച്ച പ​മ്പിം​ഗ് ഭാ​ഗീ​ക​മാ​യി പു​ന:​സ്ഥാ​പി​ക്കാ​ന്‍ ജ​ല അ​ഥോ​റി​റ്റി ശ്ര​മം തു​ട​ങ്ങി. പു​ഴ​യി​ല്‍ അ​ങ്ങി​ങ്ങാ​യു​ള്ള കു​ഴി​ക​ളി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന വെ​ള്ളം പ​മ്പ് ഹൗ​സി​നു​ള്ളി​ലെ കി​ണ​റി​ലെ​ത്തി​ക്കാ​നാ​ണ് ശ്ര​മം ന​ട​ത്തു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പു​ഴ​യി​ല്‍ നി​ന്ന് കി​ണ​റി​ലേ​ക്കു​ള്ള ചാ​ന​ലി​ല്‍ നി​റ​ഞ്ഞ ചെ​ളി​നീ​ക്കി ത​ട​ങ്ങി. മ​ണ്ണ് മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ചെ​ളി നീ​ക്കു​ന്ന​ത്. വ​ലി​യൊ​ര​ള​വി​ല്‍ ചെ​ളി​നി​റ​ഞ്ഞ​തി​നാ​ല്‍ കി​ണ​റി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കു​ന്ന​ത് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ പു​ഴ​യി​ലെ കു​ഴി​ക​ളി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന വെ​ള്ളം ക​വ​ര്‍​ന്നെ​ടു​ത്താ​ല്‍ ത​ട​യു​മെ​ന്ന് പു​ഴ​യോ​ര​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ഈ ​വെ​ള്ള​വും ഊ​റ്റി​യെ​ടു​ത്താ​ല്‍ ഇ​വി​ട​ങ്ങ​ളി​ലെ കി​ണ​റു​ക​ള്‍ വ​റ്റി രൂ​ക്ഷ​മാ​യ കു​ടി വെ​ള്ള​ക്ഷാ​മം ഉ​ണ്ടാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ജ​ല അ​ഥോ​രി​റ്റിയുടെ െഅനാസ്ഥയാണ് ഈ ​അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

പു​ഴ​യി​ല്‍ നി​റ​ഞ്ഞ ചെ​ളി എ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മുണ്ട്. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഒരു കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും ജ​ല അ​ഥോ​രി​റ്റി ഇ​തു​വ​രെ ഉ​ണ​ര്‍​ന്നി​ല്ല. ഈ ​ഫ​ണ്ടി​ല്‍ നി​ന്ന് മ​റ്റ് ചി​ല ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പണം വ​ക മാ​റ്റാ​ന്‍ ശ്ര​മ​മു​ണ്ടെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.​വ​ട​ക​ര ഉ​ള്‍​പ്പെ​ടെ​യു​ള്ള ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കാ​ണ് വി​ഷ്ണു​മം​ഗ​ലം ബ​ണ്ടി​ല്‍ നി​ന്ന് ഒ​രാ​ഴ്ച​​മാ​യി മു​ട​ങ്ങി കി​ട​ക്കു​ക​യാ​ണ്. പു​റ​മേ​രി ഭാ​ഗ​ത്തേ​ക്ക് മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ പ​മ്പിം​ഗ് ന​ട​ത്തു​ന്ന​ത്.