സാ​ല​റി ച​ല​ഞ്ച്, സാ​മ്പ​ത്തി​കാ​രോ​പ​ണം: സി​പി​എം പ​ന്നി​ക്കോ​ട് ലോ​ക്ക​ൽ ക​മ്മ​റ്റി​ക്ക് കീ​ഴി​ൽ ര​ണ്ട് പേ​ർ​ക്കെ​തി​രേ ന​ട​പ​ടി
Friday, April 26, 2019 12:52 AM IST
മു​ക്കം: മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ല​റി ച​ല​ഞ്ചി​നോ​ട് "നോ " ​പ​റ​ഞ്ഞ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ​യും ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​കാ​രോ​പ​ണം നേ​രി​ട്ട മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രേയും ന​ട​പ​ടി​യെ​ടു​ത്ത് സി​പി​എം.

തി​രു​വ​മ്പാ​ടി ഏ​രി​യ ക​മ്മ​റ്റി​ക്ക് കീ​ഴി​ലെ പ​ന്നി​ക്കോ​ട് ലോ​ക്ക​ൽ ക​മ്മ​റ്റി​യി​ലാ​ണ് ന​ട​പ​ടി. മ​ല​പ്പു​റം ജി​ല്ല​യി​ലെ മു​സ്ലീം ലീ​ഗ് നേ​താ​വി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഒ​രു സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ് സാ​ല​റി ച​ല​ഞ്ചി​ന്‍റെ പേ​രി​ൽ ന​ട​പ​ടി നേ​രി​ട്ട​ത്.

ഈ ​സ്കൂ​ളി​ലെ മ​റ്റ് അ​ധ്യാ​പ​ക​ർ സാ​ല​റി ച​ല​ഞ്ചി​നോ​ട് സ​ഹ​ക​രി​ക്കാ​തി​രു​ന്ന​പ്പോ​ൾ ഇ​ദ്ദേ​ഹ​വും നോ ​പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രാ​ഴ്ച മു​ൻ​പ് ചേ​ർ​ന്ന പ​ന്നി​ക്കോ​ട് ലോ​ക്ക​ൽ ക​മ്മ​റ്റി യോ​ഗം ഇ​ദ്ദേ​ഹ​ത്തെ ലോ​ക്ക​ൽ ക​മ്മ​റ്റി​യി​ൽ നി​ന്ന് ത​രം​താ​ഴ്ത്തു​ക​യാ​യി​രു​ന്നു.
പാ​ർ​ട്ടി​യു​ടെ കീ​ഴി​ലു​ള്ള സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഡ​യ​റ​ക്ട​റാ​ണ് ഇ​ദ്ദേ​ഹം. സാ​ല​റി ച​ല​ഞ്ചി​ൽ നോ ​പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഈ ​നേ​താ​വി​നെ​തി​രേ നാ​ട്ടി​ൽ അ​ണി​ക​ൾ​ക്കും അ​നു​ഭാ​വി​ക​ൾ​ക്കു​മി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു.

ഒ​രു ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗം പാ​ർ​ട്ടി​ക്ക് പ​രാ​തി​യും ന​ൽ​കി​യി​രു​ന്ന​താ​യാ​ണ് വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ലാ​ണ് ന​ട​പ​ടി. അ​തി​നി​ടെ ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക ആ​രോ​പ​ണം നേ​രി​ട്ട മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രേ​യും സി ​പി​എം ന​ട​പ​ടി​യെ​ടു​ത്തു. ഇ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യാ​ണ് വി​വ​രം. പ​ന്നി​ക്കോ​ട് ലോ​ക്ക​ൽ ക​മ്മ​റ്റി​ക്ക് കീ​ഴി​ലെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വ്യ​ക്തി പ്ര​ദേ​ശ​ത്തെ പ​ല റോ​ഡ് പ്ര​വൃ​ത്തി​യുടെയും ക​രാ​റു​കാ​രി​ൽ നി​ന്ന് പ​ണം വാ​ങ്ങി​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​റ​വാ​ട് വീ​ടി​ന് സ​മീ​പം വ​ലി​യ തോ​തി​ൽ കു​ന്നി​ടി​ച്ച് നി​ര​ത്തി വീ​ടു​ക​ൾ പ​ണി​ത സ​മ​യ​ത്തും ന​ട​പ​ടി​ക്ക് നി​ൽ​ക്കാ​തെ വ​ൻ തു​ക വാ​ങ്ങി​യ​താ​യും ഇ​യാ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റാ​യ സ​മ​യ​ത്ത് പ്ര​ദേ​ശ​ത്തെ സ്കൂ​ളി​ൽ ബെ​ഞ്ചും ഡെ​സ്കും നി​ർ​മ്മി​ച്ച​തി​ൽ വ​ലി​യ തോ​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യും ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ട്ട ര​ണ്ട് പേ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്തി​ടെ പാ​ർ​ട്ടി​യി​ൽ ഉ​ട​ലെ​ടു​ത്ത വി​ഭാ​ഗീ​യ​ത​ക്ക് താ​ത്കാ​ലി​ക വി​രാ​മ​മാ​യി​ട്ടു​ണ്ട്.