പൂ​ഴി​ത്തോ​ട് ഇടവക തി​രു​നാ​ളും സു​വ​ർ​ണ്ണ ജൂ​ബി​ലി സ​മാ​പ​നത്തിനും ഇ​ന്ന് കൊ​ടി​യേ​റും
Friday, April 26, 2019 12:53 AM IST
പേ​രാ​മ്പ്ര: പൂ​ഴി​ത്തോ​ട് അ​മ​ലോ​ത്ഭ​വ​മാ​ത ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യം, വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ്, വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ തി​രു​നാ​ളി​നും ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ്ണ ജൂ​ബി​ലി സ​മാ​പ​നാ​ഘോ​ഷ പ​രി​പാ​ടി​യും ഇ​ന്നു തു​ട​ങ്ങും.

വൈ​കിട്ടു അ​ഞ്ചി​നു വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ട്ടാ​നി കൊ​ടി​യേ​റ്റും. തു​ട​ർ​ന്നു പൂ​ർ​വ്വീ​ക​രെ അ​നു​സ്മ​രി​ച്ചു ദി​വ്യ​ബ​ലി, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. നാ​ളെ വൈ​കിട്ടു അ​ഞ്ചി​നു ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം - ഫാ. ​ജോ​ർ​ജ് തീ​ണ്ടാ​പ്പാ​റ. തു​ട​ർ​ന്നു ല​ദീ​ഞ്ഞ്, കു​രി​ശു​പ​ള്ളി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, വാ​ദ്യ​മേ​ള​ങ്ങ​ൾ.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന. ഉച്ചക്കഴിഞ്ഞ് മൂ​ന്നി​നു ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി - ബി​ഷ​പ് മാ​ർ റെ​മിജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ. തു​ട​ർ​ന്നു ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്, വാ​ദ്യ​മേ​ള​ങ്ങ​ൾ. ആ​റിന് സു​വ​ർ​ണ്ണ ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന പൊ​തു സ​മ്മേ​ള​നം, മെ​ഗാ​ഷോ​.