താ​മ​ര​ശേ​രി രൂ​പ​താ ദി​നാ​ഘോ​ഷം നാ​ളെ കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍
Friday, April 26, 2019 12:53 AM IST
താ​മ​ര​ശേ​രി: 33-ാമ​ത‌ ്താ​മ​ര​ശേ​രി രൂ​പ​താ ദി​നാ​ഘോ​ഷ​ത്തി​ന് നാ​ളെ കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ രാ​വി​ലെ 8.45ന് ​പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ തു​ട​ക്ക​മാ​കും. രാ​വി​ലെ ഒ​ന്പ​തി​ന് ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍, മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​ക്കോ​പ്പ​ല്‍ കൂ​രി​യ ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ എ​ന്നി​വ​രു​ടെ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ കൃ​ത​ജ്ഞ​താ ബ​ലി​യ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് 10.45ന് ​പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ നാ​ല് വേ​ദി​ക​ളി​ലാ​യി പ്ര​തി​നി​ധി സ​മ്മേ​ള​ന​ങ്ങ​ള്‍ ന​ട​ത്തും.

ഒ​ന്നാം വേ​ദി​യാ​യ കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി ഗ്രൗ​ണ്ടി​ല്‍ ത​യാ​റാ​ക്കി​യ ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്ന് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​രീ​ഷ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍, പാ​രീ​ഷ് സെ​ക്ര​ട്ട​റി​മാ​ര്‍, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​രു​ടെ സ​മ്മേ​ള​നം ന​ട​ക്കും. ജ​സ്റ്റി​സ് അ​ബ്രാ​ഹം മാ​ത്യു ക്ലാ​സെ​ടു​ക്കും. സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ല്‍ വേ​ദി ര​ണ്ടി​ല്‍ ന​ട​ക്കു​ന്ന വൈ​ദി​ക​രു​ടെ​യും സി​സ്റ്റ​ര്‍ സു​പ്പീ​രി​യ​ര്‍​മാ​രു​ടെ​യും സ​മ്മേ​ള​ന​ത്തി​ല്‍ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ​യ്ക്ക​ല്‍ ക്ലാ​സെ​ടു​ക്കും. മൂ​ന്നാം വേ​ദി​യാ​യ പാ​രീ​ഷ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന യുവജന സ​മ്മേ​ള​ന​ത്തി​ല്‍ കെ​സി​വൈ​എം മു​ന്‍ സം​സ്ഥാ​ന സ​മി​തി അം​ഗം സ​ജി​ന്‍ ജോ​സ് ചാ​ലി​ല്‍ ക്ലാ​സെ​ടു​ക്കും.

വേ​ദി നാ​ലി​ല്‍ യു​പി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മി​ഷ​ന്‍ ലീ​ഗ് അം​ഗ​ങ്ങ​ളു​ടെ സ​മ്മേ​ള​ന​ത്തി​ല്‍ ത​ല​ശേ​രി രൂ​പ​താ മി​ഷ​ന്‍ ലീ​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് വേ​ങ്ങ​ക്കു​ന്നേ​ല്‍ ക്ലാ​സെ​ടു​ക്കും. പ്ര​തി​നി​ധി സ​മ്മേ​ള​ന​ങ്ങ​ള്‍​ക്കു​ശേ​ഷം ഉ​ച്ച​യ്ക്ക് 12ന് ബി​ഷ​പ് മാ​ര്‍ റെ​മിജി​യോ​സ് ഇ​ഞ്ച​നാ​നി​യ​ിലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന രൂ​പ​താ​ദി​ന പൊ​തു​സ​മ്മേ​ള​നം ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ഷ​പ് എ​മി​രി​റ്റ​സ് മാ​ര്‍ പോ​ള്‍ ചി​റ്റി​ല​പ്പി​ള്ളി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന വൈ​ദി​ക​രെ​യും സി​സ്റ്റേ​ഴ്‌​സി​നെ​യും വി​വാ​ഹ സു​വ​ര്‍​ണ്ണ ജൂ​ബി​ലി ആഘോഷിക്കുന്നവരെ​യും ആ​ദ​രി​ക്കും. ഏ​റ്റ​വും മി​ക​ച്ച കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക്കു​ള്ള അ​വാ​ര്‍​ഡ്, ഏ​റ്റ​വും മി​ക​ച്ച പാ​രി​ഷ് ബു​ള്ള​റ്റി​ന്‍ അ​വാ​ര്‍​ഡ്, മി​ക​ച്ച കെ​സി​വൈ​എം ശാ​ഖ​യ്ക്കു​ള്ള അ​വ​ാര്‍​ഡ് എ​ന്നി​വ വി​ത​ര​ണം ചെ​യ്യും. മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ മ​ങ്കു​ഴി​ക്ക​രി മെ​മ്മോ​റി​യ​ല്‍ പ്ര​സം​ഗ​മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്കും മ​ദ്യ​വി​രു​ദ്ധ സ​മി​തി സ​മ്മാ​ന​കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ള്‍​ക്കു​മു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ക്കും.

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ണ്‍ ഒ​റ​വു​ങ്ക​ര, ക​ണ്‍​വീ​ന​ര്‍​മാ​രാ​യ കൂ​രാ​ച്ചു​ണ്ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ല്‍, ഫാ. ​തോ​മ​സ് ചി​ല​മ്പി​ക്കു​ന്നേ​ല്‍, രൂ​പ​താ പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഡോ. ചാ​ക്കോ കാ​ളം​പ​റ​മ്പി​ല്‍ എ​ന്നി​വ​രാ​ണ് ആ​ഘോ​ഷ പ​രി​പാ​ട​ക​ള്‍​ക്ക് നേ​തൃ​ത്വം നല്‌കും.