ഡെങ്കി: ഈ ​മാ​സം സ്ഥിരീകരിച്ചത് നാ​ലു കേ​സു​ക​ള്‍
Saturday, May 18, 2019 12:12 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഈ ​മാ​സം നാ​ലുപേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. 15 സം​ശ​യാ​സ്പ​ദ​മാ​യ കേ​സു​ക​ളും റി​പ്പോ​ര്‍​ട്ടു​ചെ​യ്തി​ട്ടു​ണ്ട്. ജ​നു​വ​രി മു​ത​ല്‍ ആ​കെ 14 സ്ഥി​രീ​ക​രി​ച്ച ​കേ​സു​ക​ളും 106 സം​ശ​യാ​സ്പ​ദ കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മ​രു​തോ​ങ്ക​ര, കു​ണ്ടു​തോ​ട്, മ​ണി​യൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഡ​ങ്കി കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള​ള​ത്. ഈ​ഡി​സ് കൊ​തു​കു വ​ള​രു​ന്ന സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്കി​യാ​ല്‍ മാ​ത്ര​മേ ഇ​ത്ത​രം രോ​ഗ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​ന്‍ ക​ഴി​യൂ.

ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കും. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ജീ​വ സാ​ന്നി​ദ്ധ്യ​വും സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക്കും. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ലാ​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.