മ​ഴ​ക്കാ​ല​ പൂ​ര്‍​വ ശു​ചീ​ക​ര​​ണം ഊർജിതമാക്കണം:​ ഡിഎംഒ‍
Saturday, May 18, 2019 12:12 AM IST
കോ​ഴി​ക്കോ​ട്: പ​ക​ര്‍​ച്ച വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ എ​ല്ലാ​വ​രു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​ക​ണ​മെ​ന്നും പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളെ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട് താ​ഴേ​ത്ത​ട്ടി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്ക​ണം. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും പ​രി​സ​ര​വും ശു​ചി​യാ​ക്കാ​ന്‍ സ്ഥാ​പ​ന​മേ​ധാ​വി​ക​ള്‍ മു​ന്‍​കൈ എ​ടു​ക്ക​ണം. വാ​ര്‍​ഡ് മെംബര്‍ മാ​രു​ടെ​യും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ വാ​ര്‍​ഡുത​ല​ സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച് ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം ന​ട​ത്തണം. വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാക്കുന്ന പ്രവർത്തനം തു​ട​ര​ണം.

അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പൊ​ട്ടി​യ പാ​ത്ര​ങ്ങ​ള്‍, ചി​ര​ട്ട​ക​ള്‍, ട​യ​റു​ക​ള്‍, കു​പ്പി​ക​ള്‍ മു​ട്ട​ത്തോ​ട് തു​ട​ങ്ങി​യ കൊ​തു​കി​ന്‍റെ ഉ​റ​വി​ട​ങ്ങ​ള്‍ ന​ശി​പ്പി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. റ​ബ്ബ​ര്‍ തോ​ട്ട​ങ്ങ​ളി​ലെ ചി​ര​ട്ട​കളിലും ക​മുകിന്‍ തോ​ട്ട​ങ്ങ​ളി​ലെ പാ​ള​ക​ളിലും മ​ഴ​വെ​ള​ളം ത​ങ്ങി​നി​ല്‍​ക്കാ​തെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ഡി​എം ഒ ​അ​റി​യി​ച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മാ​ര്‍​ക്ക​റ്റി​ലും അ​ങ്ങാ​ടി​ക​ളി​ലും മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് ശാ​സ്ത്രീ​യ​മാ​യി‍ സം​സ്‌​ക​രി​ക്കു​ന്ന​തി​ന് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍ ശ്ര​ദ്ധി​ക്ക​ണമെന്നും നിർദേശിച്ചു.