കോ​ച്ചി​ംഗ് ക്യാ​മ്പ് സ​മാ​പ​നം ഇ​ന്ന്
Saturday, May 18, 2019 12:13 AM IST
പു​ല്ലു​രാം​പാ​റ: മ​ല​ബാ​ർ സ്പോ​ർട്സ് അ​ക്കാ​ഡ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഒ​ന്ന​ര മാ​സ​ത്തെ സ​മ്മ​ർ കോ​ച്ചി​ംഗ് ക്യാ​മ്പ് ഇ​ന്നു സ​മാ​പി​ക്കും. രാ​വി​ലെ പ​ത്തി​ന് പു​ല്ലു​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ലാണ് ചടങ്ങുകൾ.

150 കാ​യി​ക താ​ര​ങ്ങ​ൾ ക്യാന്പിൽ പ​ങ്കെ​ടു​ത്തു. പു​തു​താ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്പോ​ർ​ട്സ് കൗൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ​, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷകളിൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച അ​ക്കാ​ഡ​മി​യി​ലെ കാ​യി​ക താ​ര​ങ്ങ​ൾ​ എന്നിവർക്ക് സ്വീ​ക​ര​ണം ന​ൽ​കും.