അ​ന​ധി​കൃ​ത സേ​വ​ന കേ​ന്ദ്രം: ന​ട​ത്തി​പ്പു​കാ​ര​നെ​തി​രേ കേ​സ്
Saturday, May 18, 2019 12:13 AM IST
മു​ക്കം: അ​ന​ധി​കൃ​ത​മാ​യി പ്രവർത്തിച്ച ഓൺലൈൻ ജ​ന​സേ​വ​ന കേ​ന്ദ്രം അ​ട​ച്ചു പൂ​ട്ടി​യ​തി​ന് പി​ന്നാ​ലെ ന​ട​ത്തി​പ്പു​കാ​ര​നെ​തി​രേ മു​ക്കം പോ​ലീ​സ് കേ​സെ​ടു​ത്തു.​വാ​ഴ​ക്കാ​ട് ചെ​റു​വാ​യൂ​ർ സ്വ​ദേ​ശി കെ.​എം മു​ഹ​മ്മ​ദി​ന് എ​തി​രെ​യാ​ണ് ന​ഗ​ര​സ​ഭാ​അധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ഐ​പി​സി 420 വ​കു​പ്പ് പ്ര​കാ​രം വ്യാ​ജ രേ​ഖ ച​മ​യ്ക്ക​ൽ,468 വ​കു​പ്പ് പ്ര​കാ​രം വ​ഞ്ച​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​സ്. കേ​സു​മാ​യി മു​ന്നോ​ട്ട് പോകുമെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​കു​ഞ്ഞ​ൻ പ​റ​ഞ്ഞു.