അഴിയൂരിലെ ക​ട​ലോ​രത്ത് പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ര്‍​ജ​നം
Saturday, May 18, 2019 12:13 AM IST
കോ​ഴി​ക്കോ​ട്: അ​ഴി​യൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മാ​ളി​ക്ക​ല്‍ ‍​തീ​രം മു​ത​ല്‍ സ്‌​നേ​ഹ​പാ​ത തീ​രം വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും പു​ന​രു​പ​യോ​ഗ​ത്തി​നാ​യി ഷ്രെഡിം​ഗ് യു​ണി​റ്റി​ല്‍ എ​ത്തി​ച്ചു. ആ​രോ​ഗ്യ​ജാ​ഗ്ര​ത പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​തി​മൂ​ന്ന​ര ട​ണ്‍ മാ​ലി​ന്യ​മാണ് ശേ​ഖ​രി​ച്ച​ത്. കൂ​ടാ​തെ മത്സ്യത്തൊഴി​ലാ​ളി പ്രി​യേ​ഷ് ക​ട​ലിലെ പ്ലാ​സ്റ്റി​ക്്‍ മാലിന്യം വ​ല​യി​ല്‍ ശേ​ഖ​രി​ച്ച് ക​രയ്​ക്കെ​ത്തി​ച്ചു. ഹ​രി​ത ക​ര്‍​മ്മ​സേ​ന​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ഇവ ശു​ചീ​ക​രി​ച്ച് വേ​ര്‍​തി​രി​ച്ചു.

മാ​ലി​ന്യ കൂ​മ്പാ​ര​മാ​യ കാ​പ്പൂ​ഴ പുഴ​യോ​ര​ത്ത് തൊ​ഴി​ലാ​ളി​ക​ളാ​യ ര​വി, നീ​ജീ​ഷ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ലാ​സ്റ്റി​ക്ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ വ​ല​യി​ല്‍ ശേ​ഖ​രി​ച്ച് ശു​ചീ​ക​രി​ച്ചു. ക​ട​ല്‍ തീ​ര​ത്തുണ്ടായിരുന്ന മു​ഴു​വ​ന്‍ കു​പ്പി​ക​ളും നീ​ക്കം ചെ​യ്തു. ക​ട​ല്‍​തീ​ര​ത്ത് മ​ദ്യപാനം ഇ​ല്ലാ​താ​ക്കു​ന്ന​തി​നു സ്‌​നേ​ഹ​തീ​രം ക​ട​പ്പു​റ​ത്ത് പോ​ലീ​സ് , എ​ക്‌​സൈ​സ് വ​കു​പ്പു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് 22-ന് ​വൗൈകുന്നേരം മൂ​ന്നി​ന് ജ​ന​കീയ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തും. പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലാ​ണ് പരിപാടി. ശു​ചീ​ക​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്‍ ചാ​ര്‍​ജ്ജ് റീ​ന ര​യ​രോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.