സ്വപ്നങ്ങൾക്കു പ്രായപരിധിയില്ല: ശ്രീ​ധ​ന്യ സു​രേ​ഷ്
Saturday, May 18, 2019 12:15 AM IST
താ​മ​ര​ശേ​രി: പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ്വ​പ്ന​ങ്ങ​ളു​ടെ പ​രി​ധി ഒ​രി​ക്ക​ലും പ​തി​നെ​ട്ടു വ​യ​സോ ആ​ണ്‍​കു​ട്ടി​ക​ളു​ടേ​ത് ഇ​രു​പ​ത്തൊ​ന്നോ അ​ല്ലെ​ന്ന് സി​വി​ല്‍ സ​ര്‍​വീ​സ് ജേ​താ​വ് ശ്രീ​ധ​ന്യ സു​രേ​ഷ്. ഒ​രു​കു​ട്ടി ജ​നി​ക്കു​ന്ന ദി​വ​സ​മോ സ​മ​യ​മോ ഒ​ന്നു​മ​ല്ല, മ​റി​ച്ച് വി​ദ്യാ​ഭ്യാ​സ​മാ​ണ് ഒ​രാ​ളു​ടെ ഭാ​വി നി​ര്‍​ണ​യി​ക്കു​ന്ന​തെ​ന്നും വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മാ​ത്ര​മേ ലോ​ക​ത്തെ മാ​റ്റി​മ​റി​ക്കാ​ന്‍ ക​ഴി​യൂ​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

പൂ​നൂ​ര്‍ ഐ ​ഗേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു ശ്രീ​ധ​ന്യ. സ്വ​പ്ന​ങ്ങ​ള്‍​ക്ക് ഒ​രി​ക്ക​ലും പ​രി​ധി നി​ശ്ച​യി​ക്ക​രു​തെ​ന്നും നി​ങ്ങ​ളാ​ണ് നാ​ളെ​ത്തെ ലോ​ക​ത്തെ​യും ഇ​ന്ത്യ​യെ​യും മു​ന്നോ​ട്ടു ന​യി​ക്കേ​ണ്ട​വ​രെ​ന്നും ശ്രീ​ധ​ന്യ ഓ​ർ​മി​പ്പി​ച്ചു.

ഐ ​ഗേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ.​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ഫ​സ​ല്‍​വാ​രി​സ്, ജ​ന.​സെ​ക്ര​ട്ട​റി പി.​സി മു​ഹ​മ്മ​ദ് ഗ​ഫൂ​ര്‍ , സെ​ക്ര​ട്ട​റി ടി.​എം.​അ​ബ്ദു​ല്‍ ഹ​ക്കീം, ഡ​യ​റ​ക്ട​ര്‍ സി.​കെ.​മൊ​യ്തീ​ന്‍​കു​ട്ടി, ഐ ​ഗേ​റ്റ് അം​ഗം സി.​കെ.​ദി​നേ​ശ്, പി​ടി​എ പ്ര​തി​നി​ധി​ക​ളാ​യ അ​ബ്ദു​ൾ അ​സീ​സ്, പി.​ഉ​സ്മാ​ന്‍, പ്രി​ന്‍​സി​പ്പ​ൽ കെ.​പി ഫാ​യി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.