ചു​മ​ട്ടു​കൂ​ലി ത​ര്‍​ക്കം ഒ​ത്തു​തീ​ര്‍​പ്പാ​യി
Saturday, May 18, 2019 12:15 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി സ​പ്ലൈ​കോ​യി​ലെ ചു​മ​ട്ട് കൂ​ലി സം​ബ​ന്ധി​ച്ച ത​ര്‍​ക്കം താ​മ​ര​ശേ​രി അ​സി. ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ഇ.​ദി​നേ​ശ​ന്‍ വി​ളി​ച്ചു ചേ​ര്‍​ത്ത ച​ര്‍​ച്ച​യി​ല്‍ ഒ​ത്തു തീ​ര്‍​പ്പാ​യി. 50 കി​ലോ​യു​ടെ ചാ​ക്കി​ന് 30ശ​ത​മാ​നം കൂലി വ​ര്‍​ധ​ിപ്പിക്കാനാണ് ധാരണ.

സ​പ്ലൈ​കോ​യ്ക്ക് വേ​ണ്ടി റീ​ജ​ണ​ൽ മാ​നേ​ജ​ര്‍ എ​ന്‍. ര​ഘു​നാ​ഥ്, ഡി​പ്പോ മാ​നേ​ജ​ര്‍ പി.​വി. വി​നോ​ദ് എ​ന്നി​വ​രും യൂ​ണി​യ​നു വേ​ണ്ടി ടി.​സി. വാ​സു(​സി​ഐ​ടി​യു), ടി.​കെ.​കാ​സിം(​എ​സ്ടി​യു), വി.​കെ. അ​ബൂ​ബ​ക്ക​ര്‍(​എ​ഐ​ടി​യു​സി), ടി.​കെ. സു​ധാ​ക​രന്‍ (ഐ​എ​ന്‍​ടി​യു​സി), കെ.​കെ.​ഹം​സ​ക്കുട്ടി, തു​ള​സി​ദാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.