പ​രി​ശീ​ല​ന​ം സംഘടിപ്പിച്ചു
Saturday, May 18, 2019 12:15 AM IST
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ൻ​ഡേ​ഴ്സ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.​ കു​ട്ടി​ക​ളു​ടെ അ​വ​ധി​ക്കാ​ല ക്യാന്പായ "പെ​ൻ​സി​ൽ " ന​ട​ത്തുന്നതിനു മുന്നോടിയായാണ് പരിശീലനം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം സ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ഡോ​. ആ​ന​ന്ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി.​ബാ​ബു​രാ​ജ്, കെ.​ടി മു​ര​ളി , റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​രാ​യ കെ.​പി മു​കു​ന്ദ​ൻ, കെ.​പി.​സു​നി​ൽ, പ​ത്മി​നി സു​ബ്ര​ഹ്‌​മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.