ചേ​നോ​ളി റോ​ഡി​ല്‍ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്
Saturday, May 18, 2019 12:16 AM IST
പേ​രാ​മ്പ്ര : ചേ​നോ​ളി റോ​ഡി​ല്‍ മേ​ഞ്ഞാ​ണ്യം വി​ല്ലേ​ജ് ഓ​ഫീ​സി​നും നി​ർ​മ​ല ക്ലി​നി​ക്കി​നും ഇ​ട​യി​ല്‍ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കിം​ഗ് കാ​ര​ണം ഗ​താ​ഗ​ത ത​ട​സം രൂ​ക്ഷ​മാ​വു​ന്നു. റോ​ഡി​ന് ന​ന്നേ വീ​തി കു​റ​ഞ്ഞ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തോ​ടെ ഇ​തു​വ​ഴി മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്ന് പോ​കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

ടൗണിൽ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മേ​പ്പ​യ്യൂ​ര്‍ റോ​ഡി​ല്‍ നി​ന്ന് കോ​ട​തി നി​ര​ത്ത് വ​ഴി പ്ര​വേ​ശി​ക്കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ കൃ​ഷ്ണ​ഗീ​ത ബൈ​പാ​സ് വ​ഴി ചേ​നോ​ളി റോ​ഡി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന പാ​ത​യി​ല്‍ എ​ത്തു​ക. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളും ചേ​നോ​ളി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്കും അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു.

മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി​ക്ക് പോ​കു​ന്ന​വ​രും മ​റ്റും കാ​ല​ത്ത് ഇ​വി​ടെ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത് പോ​വു​ന്ന അ​വ​സ്ഥ വേ​റെ​യു​മു​ണ്ട്. അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗി​നെ​തി​രെ പോലീസ് ന​ട​പ​ടി​ സ്വീ​ക​രി​ക്കാ​ത്ത​തി​ൽ യാ​ത്ര​ക്കാ​ര്‍ പ​രാ​തി ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.