കാ​റ്റ്: മ​രു​തോ​ങ്ക​ര, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ൻ നാ​ശ​ന​ഷ്ടം
Saturday, May 18, 2019 12:16 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി / മ​രു​തോ​ങ്ക​ര: ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ വീ​ശി​യ ക​ന​ത്ത കാ​റ്റി​ൽ ച​ക്കി​ട്ട​പാ​റ, മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ്യാപക നാ​ശ​ന​ഷ്ടം. മ​രം ക​ട​പു​ഴ​കി വീ​ണു വീ​ടു​ക​ൾ​ക്കു ത​ക​രാ​ർ സം​ഭ​വി​ച്ചു. കൃ​ഷി നാ​ശ​വും വ​ൻ​തോ​തി​ലു​ണ്ട്.

വൈ​ദ്യു​തി ബ​ന്ധം പൂർണമായും ത​ക​രാ​റി​ലാ​യി. ഗ​താ​ഗ​ത ത​ട​സ​വു​മു​ണ്ട്. പെ​രു​വ​ണ്ണാ​മൂ​ഴി -ചെ​മ്പ​നോ​ട റോ​ഡി​ൽ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​നു സ​മീ​പം വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു ടി​പ്പ​ർ ലോ​റി ത​ക​ർ​ന്നു. ഡ്രൈ​വ​ർ മു​തു​കാ​ട് ച​ട​യ​ൻ മു​റി ബാ​ബു വ​ണ്ടി​യി​ൽ നി​ന്നു ചാ​ടി മാ​റി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​ശു​ക്ക​ട​വി​ൽ പൊ​ൻ തൊ​ട്ടി​യി​ൽ ദി​ലീ​പി​ന്‍റെ വീ​ടി​നു മീ​തെ തെ​ങ്ങു വീ​ണു.​കൊ​ങ്ങോ​ടു മ​ല​യി​ൽ ആ​ല​ക്ക​ൽ ജോ​സി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ പ്ലാ​വി​ൻ കൊന്പ് ഒ​ടി​ഞ്ഞു​വീ​ണു ത​ക​രാ​ർ സം​ഭ​വി​ച്ചു. മേ​ൽ​ക്കൂ​ര​യു​ടെ ഷീ​റ്റു​ക​ൾ പാ​റി​പ്പോ​യി​.

ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് മു​തു​കാ​ട് വ​ട്ട​ക്ക​യം റോ​ഡി​ൽ തൂ​ങ്കു​ഴി ജോ​സി​ന്‍റെ വീ​ടി​നു മേ​ൽ തെ​ങ്ങ് വീ​ണു മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. പ​ത്താം വാ​ർ​ഡി​ൽ അ​ണ്ണം കു​ട്ട​ൻ ചാ​ലി​ലെ കൊ​ച്ചു പ​റ​മ്പി​ൽ ഝാ​ൻ​സി യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര മൊ​ത്തം കാ​റ്റെ​ടു​ത്തു. ചു​മ​ർ മാ​ത്ര​മാ​ണു അ​വ​ശേ​ഷി​ക്കു​ന്ന​ത്. നാ​ട്ടു​കാ​ർ ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. വ്യാ​പ​ക​മാ​യ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു രാ​ത്രി വൈ​കി​യും ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ.