ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Sunday, May 19, 2019 12:11 AM IST
ച​ക്കി​ട്ട​പാ​റ: വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ശി​യ​ടി​ച്ച ക​ന​ത്ത കാ​റ്റി​ൽ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തിൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം. മ​രം ക​ട​പു​ഴ​കി വീ​ണു വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു.
കൃ​ഷി നാ​ശ​വും വ​ൻ​തോ​തി​ലു​ണ്ടായി. വൈ​ദ്യു​തി ബ​ന്ധം നേ​രെ​യാ​ക്കാ​ൻ ച​ക്കി​ട്ട​പാ​റ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ കി​ണ​ഞ്ഞ ശ്ര​മ​ത്തി​ലാ​ണ്. ഏ​ഴാം വാ​ർ​ഡി​ലെ വാ​ഴേ​ക്ക​ട​വ​ത്ത് ചാ​ക്കോ​യു​ടെ വീ​ടി​നു ക​മു​ക് ക​ട​പു​ഴ​കി വീ​ണ് ത​ക​രാ​ർ പ​റ്റി. ആ​റാം വാ​ർ​ഡി​ലെ പു​ത്ത​ല​ത്ത് മീ​ത്ത​ൽ സു​ജാ​ത​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂര​യു​ടെ ആ​സ്ബ​സ്‌റ്റോ​സ് ഷീ​റ്റു​ക​ൾ പാ​റി​പ്പോ​യി. പ​ത്താം വാ​ർ​ഡി​ൽ കു​ന്നോ​ത്ത്ക്ക​ര വി​ലാ​സി​നി, പു​തു​ക്കു​ടി പൊ​യി​ൽ രേ​ഷ്മ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചു. പാ​റ​ത്ത​റ കു​ര്യ​ന്‍റെ റ​ബ​ർ മെ​ഷീ​ൻ പു​ര മ​രം വീ​ണു ത​ക​ർ​ന്നു. കൊ​ടൂ​ർ വി​ജ​യ​കു​മാ​റി​ന്‍റെ വീ​ടി​നു മേ​ൽ ക​മു​ക് മ​റി​ഞ്ഞു​വീ​ണു മേ​ൽ​ക്കൂര ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കൊ​ല്ലി​യി​ൽ ഗ്രേ​സി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂര മ​രം വീ​ണു ത​ക​ർന്നു. മു​തു​കാ​ട് മേ​ഖ​ല​യി​ലും വൻ നാ​ശ ന​ഷ്ട​മു​ണ്ടാ​യി.
ജാ​നു പൂ​ക്കോ​ട്ടൂ ചാ​ലി​ൽ,ക​ല്യാ​ണി കൂ​ട​ത്താം ക​ണ്ടി, മ​നു ചി​റ​പ്പു​റ​ത്ത്, കു​ന്നം​ക​ണ്ടി ബാ​ല​ൻ, വി​നോ​ദ് ന​രി​മ​റ്റം, പു​ത്ത​ല​ത്ത് മീ​ത്ത​ൽ ഗി​രീ​ഷ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കു ത​ക​രാ​ർ സം​ഭ​വി​ച്ചു. അ​ധി​കം പേ​രു​ടെ​യും വീടിന്‍റെ മേ​ൽ​ക്കൂര ന​ശി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​റ്റൂ​ർ മാ​മ​ച്ച​ന്‍റെ കാ​ലി​ത്തൊ​ഴു​ത്ത് പാ​ടെ ത​ക​ർ​ന്നു. തൂ​വ​ക്ക​ട​വി​ൽ ക​ല്യാ​ണി​യു​ടെ കൃ​ഷി വ​ൻ​തോ​തി​ൽ ന​ശി​ച്ചു.

അടിയന്തര സഹായം
ന​ൽ​ക​ണമെന്ന്

മ​രു​തോ​ങ്ക​ര: ക​ന​ത്ത കാ​റ്റി​ൽ മ​രു​തോ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ശു​ക്ക​ട​വ് മേ​ഖ​ല​യി​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ട​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നു ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബീ​ന ആ​ല​ക്ക​ൽ, ബി​ബി പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ സ​ർ​ക്കാ​രിനോ​ടാ​വ​ശ്യ​പ്പെ​ട്ടു.