രാ​ജ്യ​റാ​ണി നാ​ഗ​ർ​കോ​വി​ലി​ലേ​ക്കു നീ​ട്ടാ​ൻ ഒ​പ്പു​ശേ​ഖ​ര​ണം
Sunday, May 19, 2019 12:11 AM IST
നി​ല​ന്പൂ​ർ: രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് ന​ഗ​ർ​കോ​വി​ലി​ലേ​ക്കു നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മ​ല​യോ​ര വി​ക​സ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​ബി വ​യ​ലി​ൽ. ഇ​തി​നാ​യി നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ജ​ന​കീ​യ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി. രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് നി​ല​വി​ൽ എ​ത്തു​ന്ന കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നു നാ​ഗ​ർ​കോ​വി​ൽ വ​രെ നീ​ട്ട​ണ​മെ​ന്നാ​ണാ​വ​ശ്യം.
നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ച കാ​ൻ​വാ​സി​ൽ ഒ​പ്പു വ​ച്ചു സി​ബി​വ​യ​ലി​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യ​തു. ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ, യാ​ത്ര​ക്കാ​ർ, യു​വ​ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഒ​പ്പി​ട്ടു. കാ​ൻ​സ​ർ രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ൾ കൊ​ച്ചു​വേ​ളി​യി​ലി​റ​ങ്ങി ഓ​ട്ടോ​ വി​ളി​ച്ചു പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. അ​തി​നാ​ൽ ന​ഗ​ർ​കോ​വി​ൽ വ​രെ രാ​ജ്യ​റാ​ണി നീ​ട്ട​ണ​മെ​ന്നും സി​ബി വ​യ​ലി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി, റെ​യി​ൽ​വേ മ​ന്ത്രാ​ല​യം എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. ജ​ന​കീ​യ ക്യാ​ന്പി​ൽ ശേ​ഖ​രി​ച്ച ഒ​പ്പു​ക​ൾ ഡ​ൽ​ഹി​യി​ലെ​ത്തി റെ​യി​ൽവേ മ​ന്ത്രി​ക്ക് നേ​രി​ട്ടു ന​ൽ​കും. രാ​വി​ലെ 10.45 മു​ത​ലായിരുന്നു ഒ​പ്പു​ശേ​ഖ​ര​ണം.