കു​ടും​ബ​ത്തെ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണം: ടി. ​സി​ദ്ദി​ഖ്
Sunday, May 19, 2019 12:11 AM IST
കോ​ഴി​ക്കോ​ട്: ഡോ​ക്ട​ര്‍​മാ​രു​ടെ അ​നാ​സ്ഥ​കാ​ര​ണം ചി​കി​ത്സ​യ്ക്കി​ട​യി​ല്‍ പി​ഴ​വ് സം​ഭ​വി​ച്ച് ചേ​മ​ഞ്ചേ​രി സ്വ​ദേ​ശി ബൈ​ജു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ തെ​റ്റു​കാ​രാ​യ ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് ആ​വ​ശ്യ​പ്പെ​ട്ടു. ഏ​പ്രി​ല്‍ നാ​ലി​ന് അ​ഡ്മി​റ്റ് ചെ​യ്ത് 13ന് ​സ​ര്‍​ജ​റി ന​ട​ത്തി നാ​ല് ദി​വ​സം ക​ഴി​ഞ്ഞ് ചെ​യ്ത താ​ക്കോ​ല്‍​ദ്വാ​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ സ്ര​വ​ങ്ങ​ളു​ള്‍​പ്പെ​ടെ പു​റ​ത്തു​വ​ന്ന് അ​ണു​ബാ​ധ​യു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ബൈ​ജു മ​ര​ണ​പ്പെ​ട്ട​ത്. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ത​യ്യാ​റാ​വ​ണം. ഒ​രു കു​ടും​ബ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ശ്ര​യ​മാ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍. പി​താ​വ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​ണ്. ഏ​ക മ​ക​നാ​ണ്. അ​ഞ്ചും മൂ​ന്നും വ​യ​സുള്ള ര​ണ്ട് കു​ട്ടി​ക​ളാ​ണ് ബൈ​ജു​വി​ന്.
വീ​ടു​പ​ണി പോ​ലും പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത ദളിത് കു​ടും​ബ​മാ​ണ്. ഈ ​കാ​ര​ണ​ങ്ങ​ളാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി കു​ടും​ബ​ത്തെ ഏ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​വ​ണം. കു​ടും​ബ​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണം. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പാ​വ​പ്പെ​ട്ട​വ​ന്‍റെ ജീ​വ​ന്‍​ പ​ന്താ​ടു​ന്നത് ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി അ​നാ​വാ​ര്യ​മാണെന്നും ​സി​ദ്ദി​ഖ് ചൂ​ണ്ടി​ക്കാ​ട്ടി.