ശബരിമല ചർച്ച​യാക്കിയത് രാഷ്‌ട്രീയ വിജയമെന്ന് പി.​കെ.​കൃ​ഷ്ണ​ദാ​സ്
Sunday, May 19, 2019 12:11 AM IST
കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​വി​ഷ​യം രാ​ഷ്ട്രീ​യ​രം​ഗ​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന​തോ​ടെ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും അ​തി​നോ​ട് പ്ര​തി​ക​രി​ക്കേ​ണ്ടി വ​ന്നു​വെ​ന്ന​ത് എ​ൻ​ഡി​എ​യു​ടെ രാ​ഷ്ട്രീ​യ വി​ജ​യ​മാ​ണെന്ന് ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം പി.​കെ.​കൃ​ഷ്ണ​ദാ​സ്. ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​ന വി​വാ​ദം വി​ശ്വാ​സി​ക​ളു​ടെ​യും ഹി​ന്ദു സ​മൂ​ഹ​ത്തി​ന്‍റെ​യും ഏ​കീ​ക​ര​ണം സാ​ധ്യ​മാ​ക്കി​. ബി​ജെ​പി കോ​ഴി​ക്കോ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം തി​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേഹം.
തെര​ഞ്ഞെ​ടു​പ്പോ​ടെ എ​ൻ​ഡി​എ മൂ​ന്നാം ശ​ക്തി​യാ​യി കേ​ര​ള​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്നിരിക്കയാണ്. എ​ൽഡിഎ​ഫും യു​ഡി​എ​ഫും ചേ​ർ​ന്ന് എ​ൻ​ഡി​എ​യ്ക്കെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. രാ​ഹു​ൽ​ഗാ​ന്ധി വ​യ​നാ​ട് ചു​രം ക​യ​റി​യ​തോ​ടെ കോ​ൺ​ഗ്ര​സും മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ​സ​ഖ്യം ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ്യ​പ്പെ​ട്ടു​വെ​ന്നും കൃ​ഷ്ണ​ദാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.
ബി​ജെ​പി.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി.​ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ചേ​റ്റൂ​ർ ബാ​ല​കൃ​ഷ്ണ​ൻ, കോ​ഴി​ക്കോ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ.​പി.​പ്ര​കാ​ശ്ബാ​ബു, പി.​ജി​ജേ​ന്ദ്ര​ൻ, ടി.​ബാ​ല​സോ​മ​ൻ, ടി.​വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​ര​ഘു​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.