റോ​ഡ് ഇ​ടി​ഞ്ഞു; ടി​പ്പ​ർ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു
Sunday, May 19, 2019 12:11 AM IST
കോ​ട​ഞ്ചേ​രി: തി​രു​വ​മ്പാ​ടി റോ​ഡി​ൽ വ​ള​യ​ത്തി​ൽ പ​ടി​യി​ൽ റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​തോ​ടെ ടി​പ്പ​ർ ലോ​റി തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. മ​ര​ത്തി​ൽ ത​ട്ടി നി​ന്ന​തി​നാ​ൽ ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. റോ​ഡു​പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ​യു​ള്ള ക​ലു​ങ്കി​ന് സ​മീ​പം തോ​ടി​നോ​ട് ചേ​ർ​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​ത്. ലോ​ഡു​മാ​യി ടി​പ്പ​ർ ലോ​റി ക​യ​റി​യ​പ്പോ​ള​അ് സം​ര​ക്ഷ​ണ ഭി​ത്തി​യ​ട​ക്കം ഇ​ടി​ഞ്ഞു. റോ​ഡ് ന​വീ​ക​ര​ണം ര​ണ്ട് മാ​സ​ത്തോ​ള​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ലു​ങ്കി​ന്‍റെ ഒ​രു ഭാ​ഗം നി​ർ​മി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ തോ​ടി​നോ​ട് ചേ​ർ​ന്നു​ള്ള മ​റു​ഭാ​ഗം ഇ​ത് വ​രെ​യും നി​ർ​മി​ച്ചി​ട്ടി​ല്ല. മ​ഴ വെ​ള്ളം ക​ലു​ങ്കി​ൽ കെ​ട്ടി​ക്കി​ട​ന്ന​തും സം​ര​ക്ഷ​ണ ഭി​ത്തി​യോ​ട് ചേ​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​തു​മാ​ണ് റോ​ഡ് ഇ​ടി​യാ​ൻ കാ​ര​ണ​മാ​യ​ത്. ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ ദി​വ​സ​വും നൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി പോ​കു​ന്ന​ത്. റോ​ഡ് ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.