കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ഡീ​സ​ല്‍​ക്ഷാ​മം: താ​മ​ര​ശേ​രി ഡിപ്പോയി​ല്‍ സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങു​ന്നു
Sunday, May 19, 2019 12:11 AM IST
താ​മ​ര​ശേ​രി: കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ഡീ​സ​ല്‍​ക്ഷാ​മം കാരണം സ​ര്‍​വീസു​ക​ള്‍ ന​ട​ത്താ​നാ​കാ​തെ താ​മ​ര​ശേ​രി ഡി​പ്പോ​യി​ല്‍ ബ​സു​ക​ള്‍ നി​ര്‍​ത്തി​യി​ടു​ന്നു. പ്ര​ധാ​ന റൂ​ട്ടു​ക​ളി​ലേ​യ്ക്ക് പോ​ലും ബ​സു​ക​ള്‍ അ​യ​യ്ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ വ​ല​യു​ക​യാ​ണ്.
ഗു​രു​വാ​യൂ​രിലേക്കു​ള്ള ര​ണ്ട് സ​ര്‍​വീസു​ക​ള്‍ ശ​നി​യാ​ഴ്ച നടത്തിയി​ല്ല. ഡീ​സ​ല്‍ വാ​ങ്ങാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് പ​ണ​മി​ല്ലാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. താ​മ​ര​ശേ​രി ഡി​പ്പോ​‍ മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ഡീ​സ​ല്‍​ക്ഷാ​മ​ത്തി​ലാ​ണ്. മി​ക​ച്ച ക​ള​ക്ഷ​ന്‍ ല​ഭി​ക്കു​ന്ന​തും പു​തു​താ​യി ആ​രം​ഭി​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ളി​ല്‍ ത​ന്നെ ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത​തു​മാ​യ കൊ​യി​ലാ​ണ്ടി- പെ​രി​ന്ത​ല്‍​മ​ണ്ണ റൂ​ട്ട് ഉ​ള്‍​പ്പെ​ടെ പ​ല സ​ര്‍​വീ​സു​ക​ളും ഏ​റെ പ്ര​യ​ാസ​ത്തി​ലാ​ണ് സ​ര്‍​വീസ് ന​ട​ത്തു​ന്ന​ത്. ഡീ​സ​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ല്‍ നി​ന്നാ​ണ് താ​മ​ര​ശേ​രി ഡി​പ്പോ​യി​ലെ ബ​സു​ക​ള്‍ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​ത്. താ​മ​ര​ശേ​രി ഡി​പ്പോ​യി​ല്‍ നി​ന്നും ഏ​ഴ് ബ​സു​ക​ളും പെ​രി​ന്ത​ല്‍​മ​ണ്ണ ഡി​പ്പോ​യി​ല്‍ നി​ന്നും ഏ​ഴ് ബ​സു​ക​ളു​മാ​ണ് അ​ര മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. വി​വി​ധ ഡി​പ്പോ​ക​ളി​ല്‍ നി​ന്നും താ​മ​ര​ശേ​രി, പെ​രി​ന്ത​ല്‍​മ​ണ്ണ ഡി​പ്പോ​ക​ള്‍​ക്ക് അ​ഞ്ച് വീ​തം ബ​സുക​ള്‍ എ​ത്തി​ച്ചാ​ണ് ചെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ മ​രം വീ​ണ് വൈ​ദ്യു​തി ഇ​ല്ലാ​ത​ത്തി​നാ​ല്‍ അ​വി​ടെ ബ​സു​ക​ളി​ല്‍ ഡീ​സ​ല്‍ നി​റ​യ്ക്കാ​ന്‍ ബു​ദ്ധിമു​ട്ടാ​ണ്.
ഇതിനാൽ കോ​ഴി​ക്കോ​ട് നി​ന്നും ഡീ​സ​ല്‍ നി​റ​ച്ച് വ​രു​ന്ന ബ​സു​ക​ള്‍ സ​ര്‍​വീസ് മാ​റ്റി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ദി​വ​സം ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ വ​രു​മാ​നം കിട്ടുന്ന ഈ ​റൂ​ട്ടി​ല്‍ സ്‌​കൂ​ള്‍ തു​റ​ക്കു​ക കൂ​ടി​ചെ​യ്താ​ല്‍ വ​രു​മാ​നം കു​ത്ത​നെ വ​ര്‍​ധിക്കും. കൊ​യി​ലാ​ണ്ടി​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് വ​ഴി പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലേ​ക്കു​ള്ള റൂ​ട്ടി​നേ​ക്കാ​ള്‍ 28 കി​ലോ മീ​റ്റ​ര്‍ കു​റ​വാ​ണ് താ​മ​ര​ശേ​രി വ​ഴി​യു​ള്ള യാ​ത്ര.
കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ അ​ക​പ്പെ​ടി​ല്ലെ​ന്ന​തി​നാ​ല്‍ സ​മ​യ ലാ​ഭ​ത്തോ​ടൊ​പ്പം സാ​മ്പ​ത്തി​ക ലാ​ഭ​വും ല​ഭി​ക്കു​മെ​ന്ന​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ കെ​എ​സ്ആ​ര്‍​ടി​സി​യെ ഈ ​റൂ​ട്ടി​ല്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഡീ​സ​ല്‍ ക്ഷാ​മം തു​ട​ര്‍​ന്നാ​ല്‍ മ​ല​യോ​ര​ത്തെ പ​ല സ​ര്‍​വീസു​ക​ളേ​യും ഇ​ത് ബാ​ധി​ക്കും