ചി​ത്ര​ര​ച​നാ മ​ത്സ​രം
Sunday, May 19, 2019 12:13 AM IST
കോ​ഴി​ക്കോ​ട്: ഹ​രി​ത​കേ​ര​ളം ഗ്രീ​ന്‍​ക്ലീ​ന്‍ കോ​ഴി​ക്കോ​ട് വൃ​ക്ഷ​ത്തൈ പ​രി​പാ​ല​ന​മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സോ​ഷ്യ​ല്‍ ഫോ​റ​സ്റ്റ​റി, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍, കാ​ലി​ക്ക​ട്ട് ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ സൊ​സൈ​റ്റി , ജി​ല്ല​യി​ലെ വി​വി​ധ ചി​ത്ര​ക​ലാ​പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ള്‍, എ​ജ്യൂ​മാ​ര്‍​ട്ട് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​സം ഫൗ​ണ്ടേ​ഷ​ന്‍ ചി​ത്ര​ര​ച​നാ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. കെ​ജി, എ​ല്‍​പി, യൂ​പി ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി, ഡി​ഗ്രീ, ഏ​തു പ്രാ​യ​ക്കാ​രും എ​ന്നി​ങ്ങ​നെ ഏ​ഴ് കാ​റ്റ​ഗ​റി​യി​ലാ​യാ​ണ് മ​ത്‌​സ​രം ന​ട​ക്കു​ന്ന​ത്.
ഓ​യി​ല്‍​പെ​യി​ന്‍റ്, വാ​ട്ട​ര്‍​ക​ള​ര്‍, ക്ര​യോ​ണ്‍. പെ​ന്‍​സി​ല്‍​ക​ള​ര്‍, പെ​ന്‍​സി​ല്‍​ഡ്രോ​യിം​ഗ് എ​ന്നി​ങ്ങ​നെ ഏ​ത് മീ​ഡി​യ​യി​ലും വ​ര​യ്ക്കാം. സ്വ​ന്തം പ​റ​മ്പി​ലോ പൊ​തു​സ്ഥ​ല​ത്തോ ഒ​രു വൃ​ക്ഷ​ത്തൈ ന​ട്ട്പ​രി​പാ​ലി​ക്കു​ന്ന ആ​ര്‍​ക്കും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. പ്ര​കൃ​തി പ​ശ്ചാ​ത്ത​ല​മാ​ക്കി വ​ര​ച്ച ഒ​രു ചി​ത്ര​ത്തി​ന്റെ ഫോ​ട്ടോ www.GreenCleanEarth.Org എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ്‌​ചെ​യ്ത​തി​ന് ശേ​ഷം, അ​തി​ന്‍റെ ലി​ങ്ക് വെ​ബ്‌​സൈ​റ്റി​ല്‍ പേ​സ്റ്റ് ചെ​യ്ത്‌​കൊ​ണ്ടാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തേ​ണ്ട​ത്. വി​ജ​യി​ക​ള്‍​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും​ന​ല്‍​കും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 21 ന് രാവിലെ 11 ന് ​ചെ​റൂ​ട്ടി​റോ​ഡി​ലെ ഗാ​ന്ധി​പാ​ര്‍​ക്കി​ല്‍ കോ​ഴി​ക്കോ​ട് അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഹ​രി​ലാ​ല്‍ നി​ര്‍​വ​ഹി​ക്കും. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ര്‍​ഥിക​ളു​ടെ കൂ​ട്ട​ചി​ത്ര​ര​ച​ന​യും ഉ​ണ്ടാ​കും. ഫോ​ണ്‍. 9645 9645 92