പ്ലാ​സ്റ്റി​ക്കി​നെ​തി​രായ ആ​ശ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ "ഐ​ഡി​യ​തോ​ണ്‍"
Sunday, May 19, 2019 12:13 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ശു​ചി​ത്വ​മി​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ക് സി​ല​റേ​റ്റ് എ​സ് ഡി​യും ആ​സ്റ്റ​ര്‍ മിം​സ് ഹോ​സ്പി​റ്റ​ലും സം​യു​ക്ത​മാ​യി റീ​പ്ലേ​സ് പ്ലാ​സ്റ്റി​ക് ഐ​ഡി​യ​തോ​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ദ്യാ​ര്‍​ഥിക​ള്‍, പ്ര​ഗ​ത്ഭ​ര്‍, ഉ​പ​ഭോ​ക്താ​ക്ക​ള്‍ തു​ട​ങ്ങി 500 ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ഐ​ഡി​യ​ത്തോ​ണ്‍ പ്ലാ​സ്റ്റി​ക്ക് വി​പ​ത്തി​നെ​തി​രെ​യു​ള്ള ക്രി​യാ​ത്മ​ക ച​ര്‍​ച്ച​ക​ള്‍​ക്കും നൂ​ത​നാ​ശ​യ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​മു​ള്ള വേ​ദി​യാ​കും.
25, 26 തീ​യ​തി​ക​ളി​ൽ ഹൈ​ലൈ​റ്റ് മാ​ളി​ലാ​ണ് പ​രി​പാ​ടി. പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​യ്ക്ക​ല്‍, പ്ലാ​സ്റ്റി​ക് മു​ക്ത പാ​ക്കേ​ജിം​ഗ്, ഫ​ല​പ്ര​ദ​മാ​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ ശേ​ഖ​ര​ണം, പ്ലാ​സ്റ്റി​ക് റീ​സൈ​ക്ലിം​ഗ്, പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദ്ദ​മാ​യ പ്ലാ​സ്റ്റി​ക് ബ​ദ​ലു​ക​ള്‍, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ അ​പ്പ്‌​സൈ​ക്ലിം​ഗ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​കും.
റീ ​പ്ലേ​സ് പ്ലാ​സ്റ്റി​ക് ഐ​ഡി​യ​ത്തോ​ണി​ല്‍ ശിൽപ്പ​ശാ​ല​ക​ള്‍, മാ​ര്‍​ഗനി​ര്‍​ദേ​ശ സെ​ഷ​നു​ക​ള്‍, വി​വി​ധ അ​വ​ത​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ര്‍​ജ​ന​ത്തി​നു​ള്ള വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​നും അ​വ​സ​ര​മു​ണ്ട്. മി​ക​ച്ച നൂ​ത​ന ആ​ശ​യം പ​ങ്കു​വ​യ്ക്കു​ന്ന ടീ​മി​ന് 10,000 രൂ​പ​യും ര​ണ്ടാ​മ​ത്തെ ടീ​മി​ന് 6000 രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍​ക്ക് 4000 രൂ​പ​യും സ​മ്മാ​ന​മാ​യി ന​ല്‍​കും.