വോട്ടെണ്ണൽ: ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തിനു നാ​ദാ​പു​ര​ത്ത് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം
Sunday, May 19, 2019 12:13 AM IST
നാ​ദാ​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല പ്ര​ഖ്യാ​പ​ന ദി​വ​സം നാ​ദാ​പു​രം മേ​ഖ​ല​യി​ല്‍ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ള്‍​ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം. നാ​ദാ​പു​രം സി​ഐ രാ​ജീ​വ​ന്‍ വ​ലി​യ വ​ള​പ്പി​ല്‍ വി​ളി​ച്ച് ചേ​ര്‍​ത്ത സ​ര്‍​വക​ക്ഷി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച ബോ​ര്‍​ഡു​ക​ളും കൊ​ടി തോ​ര​ണ​ങ്ങ​ളും ഇ​രു​പ​തിന​കം അ​ത​ത് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ നീ​ക്കം ചെ​യ്യ​ണം. ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ രാ​ഷ്‌ട്രീയ പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ളൊ മ​റ്റ് പാ​ര്‍​ട്ടി​ക​ളു​ടെ കൊ​ടി മ​ര​ങ്ങ​ളൊ ന​ശി​പ്പി​ക്കാ​ന്‍ പാ​ടി​ല്ല. ആ​ഹ്ലാ​ദ പ്ര​ക​ട​നം നേ​താ​ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്ക​ണം. പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ പാ​ടി​ല്ല.
ലോ​റി​ക​ളി​ലും മ​റ്റ് വ​ലി​യ വാ​ഹ​ന​ങ്ങി​ലും ആ​ളു​ക​ളെ ക​യ​റ്റി പ്ര​ക​ട​നം ന​ട​ത്ത​രു​ത്. റോ​ഡു​ക​ളി​ല്‍ ത​ട​സമുണ്ടാക്കുന്ന തരത്തിലുള്ള ബൈ​ക്ക് റാ​ലി ഒ​ഴി​വാ​ക്കണം. പ​ട​ക്ക​ങ്ങ​ള്‍ റോ​ഡു​ക​ളി​ലും പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ള്‍​ക്ക് മു​ന്നി​ലും പൊ​ട്ടി​ക്കരുത്. രാ​ത്രി എ​ട്ടി​ന് ശേ​ഷം പ്ര​ക​ട​ന​ം ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു. വ​ള​യം​സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ചെ​ക്യാ​ട്, വാ​ണി​മേ​ല്‍, വ​ള​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം എ​സ്ഐ രാം​ജി​ത്ത് പി ​ഗോ​പി വി​ളി​ച്ച് ചേ​ര്‍​ത്തു. എ​സ്ഐ എ​സ്. നി​ഖി​ല്‍, അ​ഡി എ​സ്ഐ ബേ​ബി, എ​എ​സ്ഐ ബാ​ബു ക​ക്ക​ട്ടി​ല്‍, പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ സൂ​പ്പി ന​രി​ക്കാ​ട്ടേ​രി, എ. ​സ​ജീ​വ​ന്‍, ടി. ​ക​ണാ​ര​ന്‍, പി. ​പി. ബാ​ല​കൃ​ഷ്ന്‍, കെ.​ടി.​കെ. ച​ന്ദ്ര​ന്‍, ശ്രീ​ജി​ത്ത് മു​ട​പ്പി​ലാ​യി, സി. ​ചാ​ത്തു, പി.​കെ. ദാ​മു മാ​സ്റ്റ​ര്‍, വി.​വി. മു​ഹ​മ്മ​ദ​ലി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.