മ​ഴ​ക്കാ​ല അപകടങ്ങൾ: സ​ഹാ​യത്തിന് ‍ ദ്രു​ത​പ്ര​തി​ക​ര​ണ സം​ഘം
Sunday, May 19, 2019 12:13 AM IST
കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്കങ്ങ​ള്‍ ഏ​കോ​പി​പ്പിക്കാൻ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ അ​ടി​യ​ന്തര യോ​ഗം ക​ള​ക്ടറേറ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്നു. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ധ്യ​ക്ഷ​ത വഹിച്ചു.
‍ അ​പ​ക​ട​ങ്ങ​ളുണ്ടായാൽ‍ വേ​ഗ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാൻ വി​വി​ധ വ​കു​പ്പുകളിലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ, താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ദ്രു​ത​പ്ര​തി​ക​ര​ണ സം​ഘം (ഇ​ന്‍​സി​ഡ​ന്‍റ് റെസ്‌​പോ​ണ്‍​സ് ടീ​ം) രൂ​പീ​ക​രി​ച്ചു .
ജി​ല്ലാ ക​ള​ക്ട​ര്‍, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍, അ​സി​സ്റ്റ​ന്‍റ് ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീഷ​ണ​ര്‍, പോ​ലീ​സ്, ഗ​താ​ഗ​തം, ഫ​യ​ര്‍​ഫോ​ഴ്സ് , ആ​രോ​ഗ്യം, വി​വ​ര പൊ​തു​ജ​ന​സ​മ്പ​ര്‍​ക്കം, ജി​ല്ലാ എ​മ​ര്‍​ജ​ന്‍​സി ഓ​പ​റേ​ഷ​ന്‍ സെ​ന്‍റ​ര്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ജി​ല്ലാ​ത​ല ദ്രു​ത​പ്ര​തി​ക​ര​ണ സം​ഘ​ത്തി​ലു​ള്ള​ത്. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍, ബി​ഡി​ഒ, പോ​ലീ​സ്, ഗ​താ​ഗ​തം, ആ​രോ​ഗ്യം, ഫ​യ​ര്‍​ഫോ​ഴ്സ്, റ​വ​ന്യു തു​ട​ങ്ങിയ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് താ​ലൂ​ക്കു​ത​ല ദ്രു​ത​പ്ര​തി​ക​ര​ണ സം​ഘ​ത്തി​ലു​ണ്ടാ​വു​ക. മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക ദു​ര​ന്ത പ്ര​തി​ക​ര​ണ മാ​ര്‍​ഗ​രേ​ഖ പ്ര​കാ​രം ഓ​രോ വ​കു​പ്പും ന​ട​പ്പാ​ക്കേ​ണ്ട ചു​മ​ത​ല​ക​ള്‍ യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി എ​ല്ലാ വ​കു​പ്പി​ല്‍ നി​ന്നും ഒ​രു നോ​ഡ​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​ഴി അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ വ​കു​പ്പു​ക​ള്‍ ഏ​കോ​പി​പ്പി​ച്ച് അ​വ​ശ്യ​സ​മ​യ​ത്ത് സു​ര​ക്ഷ​യും സ​ഹാ​യ​വും ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കാൻ എ​ളു​പ്പ​മാ​കും.
മഴക്കാലത്തിനു മുന്പായി സ്വ​കാ​ര്യ​ഭൂ​മി​യി​ലു​ള​ള അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും ക​ണ്ടെ​ത്തി മു​റി​ച്ചു മാ​റ്റാനും യോ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി. ഇത് അ​നു​സ​രി​ക്കാ​ത്ത വ്യ​ക്തി​ക​ള്‍​ക്കും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​മാ​യി​രി​ക്കും മ​രം വീ​ണ് ഉ​ണ്ടാ​കു​ന്ന എ​ല്ലാ അ​പ​ക​ട​ങ്ങ​ള്‍​ക്കും ന​ഷ്ട പ​രി​ഹാ​രം ന​ല്കാ​ന്‍ ബാ​ധ്യ​ത. കൂ​ടാ​തെ പ​ര​സ്യ ഹോ​ര്‍​ഡിം​ഗു​ക​ളു​ടെ ബ​ലം പ​രി​ശോ​ധി​ക്കാൻ പ​ര​സ്യ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​വ കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന കാ​ര്യം ഉ​റ​പ്പാ​ക്കാ​ന്‍ വി​ല്ലേ​ജുകളിലെ അസിസ്റ്റന്‍റ് എൻജിനിയർമാ​രെ​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. വ​കു​പ്പു​ക​ളു​ടെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കൈ​വ​ശം ഉ​ള്ള ഭൂ​മി​യി​ല്‍ അ​പ​ക​ട​ക​ര​ങ്ങ​ളാ​യ മ​ര​ങ്ങ​ളും ചില്ല​ക​ളും മു​റി​ച്ചു മാ​റ്റാ​നും നി​ര്‍​ദേ​ശം​ന​ല്കി. ഇ​തി​നാ​യി വ​കു​പ്പു​ക​ള്‍ സ്വ​ന്ത​മാ​യി പ​ണം ക​ണ്ടെ​ത്ത​ണം.
മു​റി​ക്കാൻ അ​നു​മ​തി ന​ൽകാൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, പ്ര​ദേ​ശ​ത്തെ വ​നം​റേ​ഞ്ച് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഈ ​സ​മി​തി​യു​ടെ ശു​പാ​ര്‍​ശ​യ്ക്ക് വി​ധേ​യ​മാ​യി അ​ടി​യ​ന്തര​മാ​യി മു​റി​ക്കേ​ണ്ട മ​ര​ങ്ങ​ള്‍ സംബന്ധിച്ച് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോറി​റ്റി ചെ​യ​ര്‍​മാ​ന്‍ തീ​രു​മാ​നമെടുക്കും.
നി​ര്‍​ദേ​ശം അ​നു​സ​രി​ക്കാ​ത്ത വ​കു​പ്പു​ക​ള്‍​ക്കാ​യി​രി​ക്കും മ​രം വീ​ണു​ണ്ടാ​കു​ന്ന എ​ല്ലാ അ​പ​ക​ട​ങ്ങ​ള്‍​ക്കും ന​ഷ്ട പ​രി​ഹാ​രം ന​ൽകാ​ന്‍ ബാ​ധ്യ​ത. അ​ടി​യ​ന്തര​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വ​നം വ​കു​പ്പി​ന്‍റെ പ്രാ​ദേ​ശി​ക ട്രീ ​ക​മ്മി​റ്റി​യു​ടെ അ​നു​മ​തി​ ലഭിച്ചാൽ മാ​ത്ര​മെ മ​രം മു​റി​ക്കാ​ന്‍ പാ​ടു​ള്ളൂ.
ജി​ല്ല​യി​ലെ മ​ഴ​യും അ​ണ​ക്കെ​ട്ടി​ലെ ജ​ല​വും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ച്ച് അ​ത​തു ദി​വ​സം ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ൽക​ണം. പു​ഴ​യി​ലെ​യും അ​ണ​ക്കെ​ട്ടു​ക​ളി​ലെ​യും ജ​ല​നി​ര​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​മു​ണ്ടോ എ​ന്ന് നി​രീ​ക്ഷി​ച്ച് വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത ജി​ല്ലാ അ​ഥോ​റി​റ്റി​യെ അ​റി​യി​ക്കു​ക​യും വേ​ണം.
എ​ല്ലാ അ​ണ​ക്കെ​ട്ടു​ക​ളു​ടെ​യും അലേർട്ട് ജ​ല​നി​ര​പ്പു​ക​ൾ, തു​റ​ന്നു വി​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ എന്നിവ സം​ബ​ന്ധി​ച്ച പ​ദ്ധ​തി​രേ​ഖ ജ​ല​സേ​ച​ന​വ​കു​പ്പും കെ ​എ​സ്ഇ​ബി​യും ജൂ​ണ്‍ 10-ന് ​മു​മ്പ് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് ന​ൽക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശി​ച്ചു. എ​ല്ലാ താ​ലൂ​ക്കി​ലും അ​ഗ്നി ശ​മ​ന​സേ​ന​യു​ടെ​യോ പോ​ലീ​സി​ന്‍റെ യോ ഒ​രു ട​വ​ര്‍ ലൈ​റ്റെ​ങ്കി​ലും ഉ​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​നും നി​ര്‍​ദേ​ശം ന​ല്കി.
അ​ടി​യ​ന്തര ഘ​ട്ട​ത്തി​ല്‍ ദു​രി​താ​ശ്വാ​സ​ക്യാ​മ്പു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ൽകി. സ​ബ് കള​ക്ട​ര്‍ വി. ​വി​ഘ്‌​നേ​ശ്വ​രി, എ​ഡി​എം ഇ.​പി മേ​ഴ്‌​സി, ഡെ​പ്യൂ​ട്ടി​ ക​ള​ക്ട​ര്‍ (ഡി​എം) എം.​വി. അ​നി​ല്‍​കു​മാ​ര്‍, ജി​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.