നാ​ളി​കേ​ര ക​ര്‍​ഷ​ക സമിതി വാർഷിക സമ്മേളനം
Sunday, May 19, 2019 12:13 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന നാ​ളി​കേ​ര ക​ര്‍​ഷ​ക​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്താം വാ​ര്‍​ഷി​ക​സ​മ്മേ​ള​ന​വും ക​ര്‍​ഷ​ക​സം​ഗ​മ​വും ന​ട​ത്തി. പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​തു​സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലു​ക​ള്‍ നാ​ളി​കേ​ര ക​ര്‍​ഷ​ക​രു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യം വ​ച്ചു​ള്ള​താ​ണെന്ന് അദ്ദേഹം പറഞ്ഞു. കേ​ര​ഗാ​മ്രം പ​ദ്ധ​തി​യി​ലൂ​ടെ 21,000 പേ​ര്‍​ക്ക് ഗു​ണം ല​ഭി​ച്ചു.
ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എം.​സു​രേ​ഷ്ബാ​ബു, പ്ര​സി​ഡ​ന്‍റ് ഇ​ള​മ​ന ഹ​രി​ദാ​സ​ന്‍, കോ-​ഓ​ർ​ഡി​നേ​ഷ​ന്‍ ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ മൊ​യ്തീ​ന്‍ ഷാ, ​മു​ന്‍​എം​എ​ല്‍​എ എം.​കെ. പ്രേം​നാ​ഥ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മി​ക​ച്ച നാ​ളി​കേ​ര സം​രം​ഭ​ക​രെ​യും ഈ ​മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വു​തെ​ളി​യി​ച്ച​വ​രെ​യും ആ​ദ​രി​ച്ചു.