യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ന് തു​ട​ക്കമായി
Sunday, May 19, 2019 12:13 AM IST
കൂ​രാ​ച്ചു​ണ്ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന പ്രീ​മി​യ​ർ ലീഗ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ക​രി​യാ​ത്തും​പാ​റ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പി. നൗ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജി​തേ​ഷ് മു​തു​കാ​ട്, പ​ഞ്ചാ​യ​ത്തം​ഗം ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ന്ത്ര​ണ്ട് ടീ​മു​ക​ളാണ് പങ്കെടുക്കുന്നത്.