"പ​ച്ചത്തേ​ങ്ങ സം​ഭ​ര​ണം പു​ന​രാ​രം​ഭി​ക്ക​ണം’
Monday, May 20, 2019 12:11 AM IST
പേ​രാ​മ്പ്ര : നാ​ളി​കേ​ര വി​ല കു​ത്ത​നെ ഇ​ടി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം ഉ​ട​ന്‍ പു​നരാ​രം​ഭി​ച്ച് നാ​ളി​കേ​ര ക​ര്‍​ഷ​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി . കി​ലോ​യ്ക്ക് 45രൂ​പ വ​രെ ല​ഭി​ച്ച പ​ച്ച തേ​ങ്ങ​യ്ക്ക് ഇ​പ്പോ​ള്‍ 26രൂ​പ വ​രെ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഒ​രു തേ​ങ്ങ​യ്ക്ക് ഒ​മ്പ​ത് രൂ​പ​യോ​ളം ഉ​ത്പാ​ദ​നച്ചെ​ല​വ് വ​രു​മ്പോ​ള്‍ എ​ട്ടു രൂ​പ​യാ​ണ് വി​പ​ണി​യി​ല്‍ ല​ഭി​ക്കു​ന്ന​ത്.
ഉ​ത്പാ​ദ​ന ചെ​ല​വി​നേ​ക്കാ​ള്‍ കു​റ​ഞ്ഞ തുകയ്ക്ക് നാ​ളി​കേ​രം വി​ല്‍​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടും സം​ഭ​ര​ണം പു​നഃരാ​രം​ഭി​ക്കാ​ത്ത​ത് വെ​ല്ലു​വി​ളി​യാ​ണ്. ഉ​ത്പാ​ദ​ന ചെ​ല​വി​ന്‍റെ ഇ​ര​ട്ടി​യെ​ങ്കി​ലും വി​ല ല​ഭി​ക്കു​ന്ന ത​ര​ത്തി​ല്‍ നാ​ളി​കേ​ര​ത്തി​ന് വി​ല നി​ര്‍​ണയിക്കാൻ ക​ര്‍​ഷ​ക പ്ര​തി​നി​ധി​ക​ള്‍ അ​ട​ങ്ങി​യ ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ക, കി​ലോ​യ്ക്ക് 50രൂ​പ വ​ച്ച് പ​ച്ച തേ​ങ്ങ സം​ഭ​ര​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​ക എ​ന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത്ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍. ച​ന്ദ്ര​ന്‍, ടി.​പി. നാ​രാ​യ​ണ​ന്‍, അ​ഗ​സ്റ്റി​ന്‍ ക​ണ്ണേ​ഴ​ത്ത്, രാ​ജു ത​ല​യാ​ട്, ജോ​സ് കാ​രി​വേ​ലി, എ​ന്‍. രാ​ജ​ശേ​ഖ​ര​ന്‍, എം. ​വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍, സി.​എം. ബാ​ബു, പാ​പ്പ​ച്ച​ന്‍ കൂ​ന​ന്ത​ടം, ഫാ​സി​ല്‍ ബേ​പ്പൂ​ര്‍, ജോ​ണ്‍ പൊ​ന്ന​മ്പേ​ര, ബി​ജു ക​ണ്ണ​ന്ത​റ, പ​ട്ട​യാ​ട്ട് അ​ബ്ദു​ള്ള, പി. ​രാ​ജ​ന്‍ ബാ​ബു, ര​വീ​ന്ദ്ര​നാ​ഥ്, ഭാ​സ്‌​കര​ന്‍ നാ​യ​ര്‍ കു​റ്റ്യാ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.