കെട്ടിടത്തിനുള്ളിലെ മാ​ലി​ന്യ​ത്തി​ന് തീ ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ടർത്തി
Monday, May 20, 2019 12:11 AM IST
നാ​ദാ​പു​രം: ത​ല​ശേ​രി റോ​ഡി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ല്‍ ര​ണ്ട് മു​റി​ക​ളി​ലാ​യു​ണ്ടാ​യി​രു​ന്ന മാ​ലി​ന്യ​ത്തി​ന് തീ ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം.
കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന റെ​ഡി​മെ​യ്ഡ് ക​ട​യി​ല്‍ നി​ന്ന് ഉ​പേ​ക്ഷി​ച്ച തു​ണി​ത്ത​ര​ങ്ങ​ള​ട​ങ്ങി​യ മാ​ലി​ന്യ​ത്തി​നാ​ണ് തീ ​പി​ടി​ച്ച​ത്. പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ര്‍ ഫ​യ​ര്‍​ഫോ​ഴ്സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ റോ​ഡി​ല്‍ ജ​നം ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
നാ​ദാ​പു​രം എ​സ്ഐ എ​സ്. നി​ഖി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. കെ​ട്ടി​ട​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ചേ​ല​ക്കാ​ട് ഫയർ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വാ​സ​ത്ത് ചെ​യ​ച്ച​ന്‍​ക​ണ്ടി, ലീ​ഡിം​ഗ് ഫ​യ​ര്‍ മാ​ന്‍ വി.​വി. രാ​മ​ദാ​സ​ന്‍, ആ​ര്‍. ദീ​പ​ക്, കെ.​കെ. ഷി​ഗി​ലേ​ഷ്, എം. ​മ​നോ​ജ്, എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് നാട്ടു കാരുടെ സഹായ ത്തോടെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.