പൊട്ടിവീണ സ​ർ​വീ​സ് ലൈ​ൻ ന​ന്നാ​ക്കി​യി​ല്ല
Monday, May 20, 2019 12:12 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: കാ​റ്റി​ൽ മ​രം പൊ​ട്ടി വീ​ണു ത​ക​രാ​റി​ലാ​യ വൈ​ദ്യു​തി സ​ർ​വീ​സ് ലൈ​ൻ ന​ന്നാ​ക്കാ​തെ ച​ക്കി​ട്ട​പാ​റ കെ​എ​സ്ഇ​ബി സെ​ക്‌ഷൻ അ​ധി​കൃ​ത​ർ. മു​തു​കാ​ട്ടി​ലാ​ണു സം​ഭ​വം.
വൃ​ദ്ധ​യാ​യ കൊ​മ്മ​റ്റ​ത്തി​ൽ അ​ന്ന​മ്മ​യും കു​ടും​ബ​വു​മാ​ണു വൈ​ദ്യു​തി​യി​ല്ലാ​തെ മൂ​ന്നു ദി​വ​സ​മാ​യി ക​ഷ്ട​പ്പെ​ടു​ന്ന​ത്. ഈ ​വീ​ട്ടി​ൽ ഗു​രു​ത​ര രോ​ഗി​ക​ളു​ണ്ട്. ഒ​രു മ​ക​ൾ പ്ര​സ​വി​ച്ചി​ട്ടു ഒ​രു മാ​സ​മേ ആ​യു​ള്ളൂ. വെ​ള്ള​മോ വെ​ളി​ച്ച​മോ ഇ​ല്ല.
ചു​റ്റു​മു​ള്ള വീ​ടു​ക​ളി​ലെ​ല്ലാം ക​ര​ണ്ടു​ണ്ട്. പൊട്ടിവീണ ലൈൻ തെ​ങ്ങി​ൽ ചു​റ്റി​ക്കെ​ട്ടി വച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്നു​ണ്ട്. പ​ക​രം സ്ഥാ​പി​ക്കാ​ൻ ഇ​ല്ലാ​ത്ത​തു കൊ​ണ്ടാ​ണു അറ്റകുറ്റ പ്പണി വൈ​കു​ന്ന​തെ​ന്നാ​ണു നാ​ട്ടു​കാ​രോ​ട് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്.