ശുചീകരിച്ചു
Monday, May 20, 2019 12:12 AM IST
കോ​ഴി​ക്കോ​ട്: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​നും മ​ഴ​ക്കാ​ല​ത്തി​നും മു​ന്നോ​ടി​യാ​യി കോ​ക്ക​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. എ​ന്‍​എ​സ്എ​സ് വോള​ണ്ടി​യ​ര്‍​മാ​രോ​ടൊ​പ്പം ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​രു​മ​ട​ങ്ങു​ന്ന കൂ​ട്ടാ​യ്മ​ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. പു​രു​ഷ​ൻ ക​ട​ലു​ണ്ടി എംഎൽഎ, പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ദാ​രു​ക​ല, പ്രി​ൻ​സി​പ്പൽ എം.​കെ. ഗ​ണേ​ശ​ൻ, എ. ​കു​മാ​ര​ൻ, വി. ​വ​ത്സ​രാ​ജ്, എ. ​ശേ​ഖ​ര​ൻ, എ​ൻ.​പി. അ​ര​വി​ന്ദ​ൻ, കെ.​പി. ബാ​ല​ൻ നാ​യ​ർ തുട ങ്ങിയ വ​ർ നേ​തൃ​ത്വം ന​ൽ​കി.

മു​ട്ട​ക്കോ​ഴി വി​ത​ര​ണം
കൂ​രാ​ച്ചു​ണ്ട്: അ​റു​പ​ത് ദി​വ​സം പ്രാ​യ​മു​ള്ള മു​ട്ട​ക്കോ​ഴിക്കുഞ്ഞു​ങ്ങ​ളെ നൂ​റ് രൂ​പ നി​ര​ക്കി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് കൂ​രാ​ച്ചു​ണ്ട് മൃ​ഗാ​ശു​പ​ത്രി​യി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ അ​റി​യി​ച്ചു.