ചി​റ്റാ​രി​യി​ല്‍ കാ​ട്ടാ​ന​ കൃ​ഷി ന​ശി​പ്പി​ച്ചു
Tuesday, May 21, 2019 12:19 AM IST
വി​ല​ങ്ങാ​ട്: ചി​റ്റാ​രി മ​ല​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​ം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. വേ​ന​ല്‍ ക​ന​ത്ത​തോ​ടെ വ​ന​മേ​ഖ​ല​യി​ല്‍ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കാ​താ​യ​തോ​ടെ കാ​ട്ടാ​ന​ക​ള്‍ കൂ​ട്ട​ത്തോ​ടെ ചി​റ്റാ​രി​യി​ലെ ച​ന്ദ​ന​ത്താം കു​ണ്ടി​ല്‍ നി​ല​യു​റ​പ്പി​ച്ചു.

വ​ന്യ​മൃ​ഗ​ങ്ങ​ള്‍​ക്ക് യ​ഥേ​ഷ്ടം വെ​ള​ളം ല​ഭി​ക്കു​ന്ന സ്ഥ​ല​മാ​ണ് കൃ​ഷി​യി​ട​ത്തോ​ട് ചേ​ര്‍​ന്ന ച​ന്ദ​ന​ത്താം​കു​ണ്ട്. വാ​ണി​മേ​ല്‍ സ്വ​ദേ​ശി ക​ണ്ടി​യ​ന്‍ അ​ബ്ദു​ള്ള​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ തെ​ങ്ങു​ക​ളാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി ആന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. ഇ​തേ കൃ​ഷി​യി​ട​ത്തി​ല്‍ ആ​റ് മാ​സ​ത്തി​നു​ള​ളി​ല്‍ അ​ഞ്ചാം ത​വ​ണ​യാ​ണ് കാ​ട്ട​ാന​ക്കൂ​ട്ടം ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്.

വ​നം വ​കു​പ്പിനും മ​റ്റ് സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍​ക്കും നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ന​ഷ്ട പ​രി​ഹാ​രം ല​ഭി​ച്ചി​ല്ലെ​ന്ന് അ​ബ്ദു​ള​ള പ​റ​ഞ്ഞു. പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് അ​ധി​കൃ​ത​ര്‍ താ​ത്കാ​ലി​ക വാ​ച്ച​റെ നി​യ​മി​ച്ചിരുന്നു. വ​ന​ത്തി​ല്‍ നി​ന്ന് കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങു​ന്ന ആ​ന​ക​ളെ തു​ര​ത്താ​ന്‍ ഒ​രു വാ​ച്ച​റെ കൊ​ണ്ട് ക​ഴി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ക​ണ്ണ​വം വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ത്ത് സോ​ളാ​ര്‍ ഫെ​ന്‍​സിം​ഗ് ലൈ​ന്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ ആ​ന​ക​ള്‍ ഇ​റ​ങ്ങു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ര്‍. വ​ന്യ​മൃ​ഗ ശ​ല്യ​ത്തെ തുടർന്ന് കൃ​ഷി​യി​റ​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍ ത​യ്യാ​റാ​കു​ന്നില്ല. ആ​ന​ക​ള്‍ കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ത്തി​ല്‍ ത​മ്പ​ടി​ച്ച​തോ​ടെ കൃ​ഷി​സ്ഥ​ല​ത്ത് പോ​കാ​ന്‍ പോ​ലും ക​ര്‍​ഷ​ക​ര്‍ ഭ​യ​ക്കു​കയാണ്.