ഓ​ട്ടോ​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു
Tuesday, May 21, 2019 12:19 AM IST
നാ​ദാ​പു​രം: ഇ​രി​ങ്ങ​ണ്ണൂ​രി​ല്‍ ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്. ഓ​ട്ടോ ഡ്രൈ​വ​റാ​യ തൂ​ണേ​രി സ്വ​ദേ​ശി എ​ട​ത്തി​ല്‍ ശ​ശി (36), യാ​ത്ര​ക്കാ​രി​യാ​യ തൂ​ണേ​രി സ്വ​ദേ​ശി മാ​ക്ക​ര അ​ഭി​രാ​മി (20) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
നാ​ദാ​പു​രം പെ​രി​ങ്ങ​ത്തൂ​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ ഇ​രി​ങ്ങ​ണ്ണൂ​ര്‍ ടൗ​ണി​ന് സ​മീ​പ​ത്ത് തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​ കഴിഞ്ഞ് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. കെ ​എ​ല്‍ 18 ഇ 2369 ​ന​മ്പ​ര്‍ ഓ​ട്ടോ റി​ക്ഷ​യും കെ ​എ​ല്‍ 18 കെ 9673 ​ന​മ്പ​ര്‍ ആ​ള്‍​ട്ടോ കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ത​ല​ശേ​രി ജോ​സ് ഗി​രി ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ന​രി​പ്പ​റ്റ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ന​രി​പ്പ​റ്റ സ്വ​ദേ​ശി​യാ​യ കാ​ര്‍ ഡ്രൈ​വ​ര്‍ മു​ഹ​മ്മ​ദ് ഉ​റ​ങ്ങി ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.
കൂട്ടിയിടിച്ച ഉടൻ സ​മീ​പ​ത്തെ വ​യ​ലി​ലേക്ക് ഓ​ട്ടോ റി​ക്ഷ​യും കാ​റും ത​ല​കീ​ഴാ​യ് മ​റ​യു​ക​യാ​യി​രു​ന്നു. ഓ​ടി കൂ​ടി​യ നാ​ട്ടു​കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ കു​രു​ങ്ങി യ​വ​രെ പു​റ​ത്തെ​ടു​ത്ത് ചൊ​ക്ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. കാ​ര്‍ ഡ്രൈ​വ​ര്‍ക്കു പരിക്കില്ല.