ക​നാ​ൽ ചോ​ർ​ച്ച: ച​വ​റംമൂ​ഴി​യി​ൽ റോ​ഡ് ത​ക​ർ​ന്നു
Tuesday, May 21, 2019 12:19 AM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ച​വ​റംമൂ​ഴി​യി​ൽ റോ​ഡി​നു ത​ക​ർ​ച്ച. കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ വ​ല​തു​ക​ര പ്ര​ധാ​ന ക​നാ​ലി​ന്‍റെ ഭാ​ഗ​മാ​യ ച​വ​റം​മൂ​ഴി നീ​ർ​പ്പാ​ല​ത്തി​ൽ ഒ​ന്നി​ലേ​റെ ഭാ​ഗ​ത്തു​ണ്ടാ​യ ഗു​രു​ത​ര​മാ​യ ചോ​ർ​ച്ച കാ​ര​ണ​മാ​ണ് റോ​ഡ് ത​ക​ർ​ന്ന​ത്. പാ​ല​ത്തി​ന്‍റെ മേ​ലെ​യു​ള്ള ചോ​ർ​ച്ച വെ​ള്ള​ക്കെ​ട്ടി​നി​ട​യാ​ക്കി​യ​തി​നാ​ൽ ഇ​വി​ടെ​യു​ള്ള റോ​ഡും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഈ ​വെ​ള്ളം ഒ​ഴു​കി​യി​റ​ങ്ങി പാ​ല​ത്തി​ന​ടി​യി​ലെ റോ​ഡി​നെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. നീ​ർ​പ്പാ​ല​ത്തി​ന​ടി​യി​ലൂ​ടെ വേ​റെ ചോ​ർ​ച്ച​യു​ണ്ട്. ജാ​ന​കി​ക്കാ​ട് ഇ​ക്കോ ടൂ​റി​സം മേ​ഖ​ല നീ​ർ​പ്പാ​ല​ത്തി​ന​ക്ക​രെയാ​ണ്. ഇ​വി​ടെ എ​ത്തു​ന്നവർ പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റു കേ​ന്ദ്ര​ത്തി​ലേ​ക്കു പോ​കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡും ഇ​താ​ണ്.