സി​സ്റ്റ​ർ ലി​നിയെ അ​നു​സ്മ​ര​ിച്ചു
Tuesday, May 21, 2019 12:19 AM IST
ചെ​മ്പ​നോ​ട: നി​പ ബാ​ധി​ത​യാ​യി മരിച്ച സി​സ്റ്റ​ർ ലി​നി​യു​ടെ അ​നു​സ്മ​ര​ണം ജ​ന്മ​നാ​ടാ​യ ചെ​മ്പ​നോ​ട കു​റ​ത്തി​പ്പാ​റ​യി​ൽ ന​ട​ത്തി.​
ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ംബർ ലൈ​സ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ ബോ​ധ​വ​ത്കര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

വി​ലാ​ത​പു​ര​ത്ത് സ്റ്റീ​ല്‍ ബോം​ബ് ക​ണ്ടെ​ത്തി

നാ​ദാ​പു​രം: പു​റ​മേ​രി​ക്ക​ടു​ത്ത വി​ലാ​ത​പു​ര​ത്ത് സ്റ്റീ​ല്‍ ബോം​ബ് ക​ണ്ടെ​ത്തി. കൊ​ല്ല​ന്‍റ​വി​ട ഷൗ​ക്ക​ത്തി​ന്‍റെ പ​റ​മ്പി​ന്‍റെ ഇ​ട​വ​ഴി​യോ​ട് ചേ​ര്‍​ന്ന കൈ​യാ​ല​യ്ക്കു​ള്ളി​ലാ​യി​രു​ന്നു ബോം​ബ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് നാ​ട്ടു​കാ​രാ​ണ് ഇ​തു ക​ണ്ടെ​ത്തി​യ​ത്. നാ​ദാ​പു​രം എ​സ്ഐ എ​സ്. നി​ഖി​ലി​ന്‍റെ നേതൃത്വത്തിൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബോംബ് ചേ​ല​ക്കാ​ട് ക്വാ​റി​യി​ല്‍ വ​ച്ച് നി​ര്‍​വീ​ര്യ​മാ​ക്കി.