വോ​ട്ടെ​ണ്ണ​ല്‍: ക്രമീകരണങ്ങൾ പൂ​ര്‍​ത്തി​യാ​യി
Tuesday, May 21, 2019 12:19 AM IST
കോ​ഴി​ക്കോ​ട്: വ്യാഴാഴ്ച നടക്കുന്ന വോ​ട്ടെ​ണ്ണ​ലി​ന് വെ​ള്ളി​മാ​ട്കു​ന്ന് ജെ​ഡി​ടി ഇ​സ്ലാ​മി​ക് സെ​ന്‍റ​ര്‍ കാ​മ്പ​സി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി.

വ​ട​ക​ര, കോ​ഴി​ക്കോ​ട് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലു​ള്‍​പ്പെ​ടു​ന്ന 14 നി​യമസഭാ​മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​ക​ൾ ജെ​ഡി​ടി​യി​ല്‍ 14 ഹാ​ളു​ക​ളി​ലാ​യി എ​ണ്ണു​ം. ഓ​രോ മ​ണ്ഡ​ല​ത്തി​നും 14 ടേ​ബി​ളു​ക​ള്‍ വീ​തം ഒ​രു​ക്കും. ഒ​രോ ടേ​ബി​ളി​ലും ഒ​രു മൈ​ക്രോ ഒ​ബ്സ​ര്‍​വ​റും സൂ​പ്പ​ര്‍​വൈ​സ​റും അ​സി​സ്റ്റ​ന്‍റുമാണ് ഉ​ണ്ടാ​കുക. പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ എ​ണ്ണാൻ വ​ട​ക​ര, കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ങ്ങ​ള്‍​ക്കാ​യി ആ​റ് വീ​തം ടേ​ബി​ളു​ക​ള്‍ ഒരുക്കിയിട്ടുണ്ട്.

സൈ​നി​ക​രു​ടെ സ​ര്‍​വീ​സ് വോ​ട്ട് ക​ണ​ക്കാ​ക്കു​ന്ന​തി​നാ​യി ര​ണ്ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ള്‍​ക്കു​മാ​യി 10 ടേ​ബി​ളു​കൾ വീതം സ​ജ്ജ​മാ​ക്കും. ജി​ല്ലാ ക​ളക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഴു​വ​ന്‍ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രും വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ ഉ​ണ്ടാ​കും. വോ​ട്ടെ​ണ്ണ​ല്‍ വിവരങ്ങൾ ത​ത്സ​മ​യം ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കാൻ പോ​ളിം​ഗ് സ്റ്റേ​ഷ​ന് സ​മീ​പ​ം മീ​ഡി​യ സെ​ന്‍റ​റും ഒ​രു​ക്കിയിട്ടുണ്ട്.

പ്ര​വേ​ശ​ന​ത്തി​ന്
നി​യ​ന്ത്ര​ണം

വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ട്. വോ​ട്ടെ​ണ്ണ​ലി​നു നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍, സ്ഥാ​നാ​ര്‍​ഥി, ചീ​ഫ് കൗ​ണ്ടി​ംഗ് ഏ​ജ​ന്‍റ്, വ​ര​ണാ​ധി​കാ​രി​യി​ല്‍ നി​ന്നോ ഉ​പ വ​ര​ണാ​ധി​കാ​രി​യി​ല്‍ നി​ന്നോ അ​നു​മ​തി​പ​ത്രം ല​ഭി​ച്ചി​ട്ടു​ള്ള കൗ​ണ്ടി​ംഗ് എ​ജ​ന്‍റു​മാ​ര്‍, തെര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി​പ​ത്രമുള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍​ക്കു മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ള്ളൂ.
യൂ​ണി​ഫോ​മി​ലോ അ​ല്ലാ​തെ​യോ പോ​ലീ​സു​കാ​ര്‍​ക്ക് കൗ​ണ്ടി​ംഗ് ഹാ​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വാ​ദ​മി​ല്ല.

ത്രി​വ​ല​യ സു​ര​ക്ഷ;
മൊ​ബൈ​ലിന് നി​രോ​ധ​നം

വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ ജെ​ഡി​ടിയി​ല്‍ മൂ​ന്നു വ​ല​യ​ങ്ങ​ളാ​യാ​ണ് സു​ര​ക്ഷ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യും സാ​യു​ധ പോ​ലീ​സ് സേ​ന​യും സു​ര​ക്ഷ​യ്ക്കാ​യു​ണ്ട്. സ്‌​ട്രോ​ംഗ് റൂ​മു​ക​ളു​ടെ സു​ര​ക്ഷാച്ചുമതല കേ​ന്ദ്ര പോ​ലീ​സ് സേ​ന​യ്ക്കാ​ണ്.
ആ​റു ഗേ​റ്റു​ക​ളാ​ണ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​നു​ള്ള​ത്. ഇവയ്ക്കു ശേ​ഷം ബാ​രി​ക്കേ​ഡു​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​നു​ള്ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ അ​നു​വ​ദിക്കി​ല്ല. ഓ​രോ ഗേ​റ്റി​നും ബാ​രി​ക്കേ​ഡി​നും ഇ​ട​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള ക്‌​ളോ​ക്ക് റൂ​മി​ലാ​ണ് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും മ​റ്റു വ​സ്തു​ക്ക​ളും സൂ​ക്ഷി​ക്കേ​ണ്ട​ത്.

വാ​ഹ​ന​പാ​ര്‍​ക്കി​ംഗ്
ലോ ​കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍

ജി​ല്ലാ വരണാധികാരിയായ ജി​ല്ലാ ക​ള​ക്ട​റു​ടെ​യും തെര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ന്‍റെ​യു​മൊ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​ട​ത്തി വി​ടി​ല്ല. വെ​ള്ളി​മാ​ടു​കു​ന്ന് ലോ ​കോ​ള​ജ് ഗ്രൗ​ണ്ടി​ലാ​ണ് മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്കി​ംഗ് സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ദ്യ ഫ​ല​സൂ​ച​ന
എ​ട്ട​ര​യോ​ടെ

വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം രാ​വി​ലെ ഏ​ഴിന്് സ്ട്രോ​ംഗ് റൂ​മി​ല്‍​നി​ന്നും വോ​ട്ടി​ംഗ് യ​ന്ത്ര​ങ്ങ​ള്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ള്‍​ക്ക് നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടു​ള്ള വോ​ട്ടെ​ണ്ണ​ല്‍ ഹാ​ളി​ലേ​ക്കു മാ​റ്റും.
അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ംഗ് ഓ​ഫീ​സ​ര്‍, തെര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ന്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് യ​ന്ത്ര​ങ്ങ​ള്‍ പു​റ​ത്തെ​ടു​ക്കു​ക. വോ​ട്ടെ​ണ്ണ​ല്‍ രാ​വി​ലെ എ​ട്ടി​നു തു​ട​ങ്ങും. ആ​ദ്യ ഫ​ല​സൂ​ച​ന രാവിലെ എ​ട്ട​ര​യോ​ടെ ലഭിക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മാ​ധ്യ​മങ്ങൾക്ക്
സൗ​ക​ര്യ​ങ്ങ​ള്‍

തെര​ഞ്ഞെ​ടു​പ്പു​ഫ​ലം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാൻ മാ​ധ്യ​മ​ങ്ങൾക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സു​വി​ധ, ട്രെ​ന്‍​ഡ് എ​ന്നീ വെ​ബ് പോ​ര്‍​ട്ട​ലു​ക​ളി​ലൂ​ടെ വോ​ട്ടെ​ണ്ണ​ല്‍​നി​ല ത​ത്സ​മ​യം മീ​ഡി​യ സെ​ന്‍റ​റി​ല്‍ ല​ഭ്യ​മാ​കും. മീ​ഡി​യ സെ​ന്‍റ​റു​ക​ളി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള വീ​ഡി​യോ വാ​ളുകളി​ലാ​ണ് ഇ​വ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക. നി​യ​മ​സ​ഭ മ​ണ്ഡ​ലം തി​രി​ച്ചു​ള്ള ലീ​ഡ് നി​ല, വി​ജ​യി എ​ന്നീ വി​വ​ര​ങ്ങ​ള്‍ നൽകും. തെര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി​പ​ത്രം ല​ഭി​ച്ചി​ട്ടു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ത്ര​മാ​ണ് മീ​ഡി​യ സെ​ന്‍റ​റി​ല്‍ പ്ര​വേ​ശ​നം.

പ​രി​ശീ​ല​ന​ം ഇന്ന്

വോ​ട്ടെ​ണ്ണ​ലി​നു നി​യോ​ഗി​ക്ക​പ്പെ​ട്ട മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍, കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​രി​ല്‍ ഇ​തു​വ​രെ പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത​വ​ര്‍ ഇ​ന്ന് രാ​വി​ലെ 10ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

വി​വി​പാ​റ്റ് കൗണ്ടിംഗ്

വോ​ട്ടി​ംഗ് യ​ന്ത്ര​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച ശേ​ഷം വി​വി​പാ​റ്റ് യ​ന്ത്ര​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കും. കൗ​ണ്ടിം​ഗ് ഹാ​ളി​ന​ക​ത്ത് ത​ന്നെ​യു​ള്ള മേ​ശ​ക​ളി​ലൊ​ന്ന് വി​വി​പാ​റ്റ് കൗ​ണ്ടിം​ഗ് ബൂ​ത്താ​യി (വി​സി​ബി) ക്ര​മീ​ക​രി​ക്കും. പേ​പ്പ​ര്‍ ര​സീ​തു​ക​ള്‍ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം വ​യ​ര്‍ മെ​ഷ് ചെ​യ്ത രീ​തി​യി​ല്‍ സ​ജ്ജ​മാ​ക്കും. ഓ​രോ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ​യും അ​ഞ്ചു വീ​തം വി​വി​പാ​റ്റ് യ​ന്ത്ര​ങ്ങ​ളി​ലെ വോ​ട്ടു​ക​ളാ​ണ് എ​ണ്ണു​ക. വ​ട​ക​ര, കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 70 ബൂ​ത്തു​ക​ളി​ലെ അ​ഞ്ചു​വീ​തം വി​വി​പാ​റ്റാ​ണ് എ​ണ്ണു​ക. ഇ​തിനു കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. വി​വി​പാ​റ്റ് എ​ണ്ണു​ന്ന പോ​ളി​ംഗ് സ്‌​റ്റേ​ഷ​നു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ്.

പോസ്റ്റൽ, സർവീസ് ബാലറ്റ്

കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ല്‍ 4272 പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളും വ​ട​ക​ര​യി​ല്‍ 4269 പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. പോ​സ്റ്റ​ല്‍ ബാ​ല​റ്റ്, സൈ​നി​ക​രം​ഗ​ത്ത് ജോ​ലി ചെ​യ്യു​ന്ന വോ​ട്ട​ര്‍​മാ​ര്‍​ക്ക് ന​ല്കു​ന്ന സ​ര്‍​വീ​സ് ബാ​ല​റ്റ് എ​ന്നി​വ ലോ​ക്സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ണ്ണു​ക. സ​ര്‍​വീ​സ് ബാ​ല​റ്റു​ക​ള്‍ വ​ട​ക​ര​യി​ല്‍ -2676, കോ​ഴി​ക്കോ​ട് 2669 - മാ​ണ് വി​ത​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. റി​ട്ടേ​ണി​ങ് ഓ​ഫീ​സ​റു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഓ​രോ മ​ണ്ഡ​ല​ത്തി​നും ആ​റു ടേ​ബി​ളു​ക​ള്‍ വീ​തം പോ​സ്റ്റ​ല്‍ ബാ​ല​റ്റ് എ​ണ്ണു​ന്ന​തി​നാ​യി പ്ര​ത്യേ​കം ക്ര​മീ​ക​രി​ക്കും. സ​ര്‍​വീ​സ് വോ​ട്ടു​ക​ളും എ​ണ്ണാ​നാ​യി ക്യു​ആ​ര്‍ കോ​ഡ് റീ​ഡ​റും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും 20 ടേ​ബി​ളു​ക​ളി​ലാ​യി സ​ജ്ജീ​ക​രി​ക്കും.